വന്യജീവി ആക്രമണം: 60 കോഴികൾ ചത്തു
1564806
Wednesday, June 4, 2025 6:35 AM IST
പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ 60 കോഴികൾ ചത്തു. കുന്നത്തുകവല കാരക്കാട്ടിൽ ബിജുവിന്റെ ഫാമിലെ കോഴികളെയാണ് വന്യജീവി കൊന്നത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവം. ഷെഡിന്റെ കന്പിവല തകർത്താണ് വന്യജീവി കോഴികളെ പിടിച്ചത്.
ശബ്ദംകേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും വന്യജീവി ഓടിമറഞ്ഞു. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കാട്ടുപൂച്ചയാണ് കോഴികളെ പിടിച്ചതെന്നാണ് വനപാലകരുടെ നിഗമനം.