മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ലെ എ​രു​മ​ത്തെ​രു​വ് കാ​ഞ്ചി​കാ​മാ​ക്ഷി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഗ്രാ​മ​സൗ​ഭാ​ഗ്യ ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ദി പ​ഴ​യ​ത​ല്ലെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വീ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ഖാ​ദി ബോ​ർ​ഡ് അം​ഗം കെ.​കെ. ശി​വ​രാ​മ​ൻ, മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ർ സു​ധാ​ക​ര​ൻ, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ ടി. ​ബൈ​ജു, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എം. ​ആ​യി​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഖാ​ദി റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ​ക്കും ഗ്രാ​മ​വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം വി​ഭാ​ഗം ഒ​രു​ക്കി​യാ​ണ് ഷോ​റും ആ​രം​ഭി​ച്ച​ത്.