വെ​ണ്ണി​യോ​ട്: ഉൗ​ട്ടു​പാ​റ-​ചെ​ന്ന​ലോ​ട് റോ​ഡി​ൽ കോ​ട്ട​ത്ത​റ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്ക് സ​മീ​പം പു​ഴ​യോ​രം ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് പൗ​ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ലാ​ണ് പു​ഴ​യോ​ടു​ചേ​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞ​ത്. ഇ​തു​മൂ​ലം ഹോ​മി​യോ ഡി​സ്പ​ൻ​സ​റി, ജ​ല​നി​ധി പ​ന്പ് സെ​റ്റ്, കോ​ട്ട​ത്ത​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കു​ള്ള റോ​ഡ്, നി​ര​വ​ധി വീ​ടു​ക​ൾ എ​ന്നി​വ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി. ദി​നേ​ന പ​ത്തോ​ളം സ്കൂ​ൾ ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ വ​ള​വു​ള്ള ഭാ​ഗ​ത്താ​ണ് ഇ​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.

റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യും ടെ​ൻ​ഡ​ർ ന​ട​ത്തു​ക​യും ചെ​യ്ത​താ​ണ്. പ്ര​വൃ​ത്തി ന​ട​ത്തു​ന്നി​ന് ക​രാ​ർ സ്ഥാ​പ​നം സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് നാ​ട്ടു​കാ​ർ അ​റി​യാ​തെ ക​ട​ത്തു​ക​യാ​ണ് ചെ​യ്ത​ത്. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​ൽ ഉ​ദാ​സീ​ന​ത തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ചെ​യ​ർ​മാ​ൻ ഷാ​ജു കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, സി.​കെ. ഇ​ബ്രാ​ഹിം. ഇ. ​സൂ​പ്പി​ക്കു​ട്ടി, കെ.​പി. ഷി​ജു, ടി. ​മ​മ്മൂ​ട്ടി, മ​നു മ​ൻ​സൂ​ർ, എം. ​മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.