വേഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു
1564595
Tuesday, June 3, 2025 8:00 AM IST
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിന്റെ മുൻവശത്ത് ബിഗ് ബ്രോസ് സ്വാശ്രയ സംഘം വേഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു.
പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഓഫീസർ അജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘം പ്രസിഡന്റ് ശ്രീലേഷ് കദളിപറന്പിൽ, സ്കൂൾ മാനേജർ ഫാ. സജി ഇളയിടത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ സാബു പി. ജോണ്, സംഘം സെക്രട്ടറി ജയ്മോൻ അരീക്കുഴി, പാടിച്ചിറ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ വിജയൻ മാടോലിൽ, ഷിജു കിഴക്കേഭാഗത്ത് എന്നിവർ പ്രസംഗിച്ചു.