സീലിംഗിലെ പെയിന്റ് അടർന്നുവീഴുന്നത് അങ്കണവാടി കുട്ടികൾക്കു വിനയായി
1564808
Wednesday, June 4, 2025 6:35 AM IST
പുൽപ്പള്ളി: സീലിംഗിലെ പെയിന്റ് അടർന്നുവീഴുന്നത് അങ്കണവാടി കുട്ടികൾക്കു വിനയായി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയക്കവല അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗിലെ പെയിന്റാണ് അടർന്നുവീഴുന്നത്.
പെയിന്റുപൊടി കുട്ടികളുടെ ദേഹത്തുവീഴുന്നത് രോഗങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. പെയിന്റ് ഇളകിവീഴുന്നതിനാൽ കൂട്ടികളെ കെട്ടിടത്തിനുപുറത്ത് വരാന്തയിലിരുത്തിയാണ് ആഹാരം നൽകുന്നത്.
ശക്തമായ മഴയുള്ളപ്പോൾ കുട്ടികൾക്ക് വരാന്തയിൽ ഭക്ഷണം വിളന്പുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പഴക്കംചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നു മഴയത്ത് ഈർപ്പം ഇറങ്ങിയാണ് പെയിന്റ് ഇളകിവീഴുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം. ഏതാനും വർഷം മുന്പ് നവീകരിച്ച് സ്മാർട്ട് ആക്കിയാതാണ് അങ്കണവാടി.