ജില്ലാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് സമാപിച്ചു
1564593
Tuesday, June 3, 2025 8:00 AM IST
തരുവണ: ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ബാഡ്മിന്റണ്‍ സബ് ജൂണിയർ, ജൂണിയർ വിഭാഗം ചാന്പ്യൻഷിപ്പ് തരുവണ ഗെയിം സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി. സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള ജില്ലാടീമിനെ തെരഞ്ഞെടുത്തു. ചാന്പ്യൻഷിപ്പിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ ടോം ജോസഫ്, ഡോ. സജിത്, ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.