ത​രി​യോ​ട്: ’ഓ​ൾ ആ​ർ ഗ്രേ​റ്റ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മ​ല ഹൈ​സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി വി​ജ​യി​ക​ളെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ധു​ര​വും മെ​മ​ന്‍റോ​യും ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം 319 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി എ​ഴു​തി​യ​ത്. എ​ല്ലാ​വ​രും തു​ട​ർ​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 50 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ​വി​ശേ​ഷ ക​ഴി​വും മി​ക​വും ഉ​ള്ള​വ​രാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ൽ ഊ​ന്നി​യാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ ’ഓ​ൾ ആ​ർ ഗ്രേ​റ്റ്’ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ്ലാ​ശ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​മ​ന്‍റോ വി​ത​ര​ണം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് അം​ഗം സി​ബി​ൾ എ​ഡ്വേ​ർ​ഡ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബി മാ​നു​വ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡെ​ൻ​സി ജോ​ണ്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദി​വ്യ പ്ര​തീ​ഷ്, ഷി​ജു മാ​തു, പി.​ജി. ഷീ​ബ, എ​ൻ.​കെ. ജോ​ഷി, ജ​യ പി. ​മാ​ത്യു, വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ലു​ബാ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.