തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നു
1564594
Tuesday, June 3, 2025 8:00 AM IST
ഗൂഡല്ലൂർ: വേനലവധിക്ക് ശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് ഇന്നലെ ആരംഭിച്ചത്. നീലഗിരി ജില്ലയിലെ കുന്നൂർ, ഗൂഡല്ലൂർ വിദ്യാഭ്യാസ ജില്ലയിലെ 698 സർക്കാർ-സ്വകാര്യ സ്കൂളുകളാണ് തുറന്നത്. സ്കൂളുകൾ തുറക്കുന്നതിന് മുന്പ് ക്ലാസുകൾ ശുചീകരിച്ചിരുന്നു. ഇന്നലെ സ്കൂളുകളിൽ പ്രവേശനോത്സവം നടന്നു.