പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്ക്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി ആ​ക്കാ​ന്തി​രി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സ​ജി ഇ​ള​യി​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ർ​പ്പ​റേ​റ്റ് എ​ഡു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി ഈ ​വ​ർ​ഷം എ​ല്ലാ സ്കൂ​ളി​ലും ന​ട​പ്പാ​ക്കു​ന്ന പ്രോ​ജ​ക്ട് ന്ധ​എ​ല്ലാ​വ​രും എ​ഴു​തു​ന്നു എ​ല്ലാ​വ​രും വാ​യി​ക്കു​ന്നു​ന്ധ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റി​ട്ട. അ​ധ്യാ​പ​ക​നും എ​സ്എം​സി ക​ണ്‍​വീ​ന​റു​മാ​യ സി.​എം. ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ കു​ട്ടി​ക​ളും എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​ക്കു​ന്നു എ​ന്ന​താ​ണ് ല​ക്ഷ്യം. ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ച് സ​മ്മാ​ന​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു പി. ​ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വാ​വ​ശേ​രി അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ സി. ​സി​ജി ജോ​സ​ഫ്, ജി​ഷ ജോ​ർ​ജ്, അ​മ​ൽ​ഡ ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന സ്ക്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം അ​ന്ന​മ്മ മേ​ഴ്സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ഷി പു​ൽ​പ്പ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സീ​ന, ടി.​യു. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​ന്ന​ലോ​ട്: ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം ചെ​ന്ന​ലോ​ട് ജി​യു​പി സ്കൂ​ളി​ൽ ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ജി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി എ​ൽ​എ​സ്എ​സ് ജേ​താ​ക്ക​ൾ അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ജ ആ​ന്‍റ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​ൻ തോ​ട്ടു​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. ബി​നു, ഇ​സാ​ഫ് ബാ​ങ്ക് മാ​നേ​ജ​ർ ആ​ർ.​എം. ഷൈ​ജു, പി.​സി. മൊ​യ്തൂ​ട്ടി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജൂ​വ​ൽ മ​രി​യ പ്ര​വീ​ണ്‍, അ​മു​ന​യ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജ​യ​ര​ത്നം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ന​സീ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം​ൽ​കി.വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ടി. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നി സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എം എ.​പി. കൃ​ഷ്ണ​കു​മാ​ർ, എ​ഴു​ത്തു​കാ​രി പി.​ജി. ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത്ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വി​ജ​യ എ​എ​ൽ​പി സ്കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് അം​ഗം ബി​ന്ദു ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ൽ നി​ന്നും സ്ഥ​ലം മാ​റി പോ​കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് പി​ടി​എ ഉ​പ​ഹാ​രം ന​ൽ​കി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ക്ലാ​ര​മ്മ ദേ​വ​സ്യ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ഷാ​ജി, ഹെ​ഡ്മി​സ്ട്ര​സ് കെ.​പി. സു​സ്മി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​കെ. ഷെ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മീ​ന​ങ്ങാ​ടി: പു​തു​വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ല​ഹ​രി വി​രു​ദ്ധ ഒ​പ്പ് മ​ര​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​ണ് സ്കൂ​ൾ ക​വാ​ട​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ഒ​പ്പു​മ​രം തീ​ർ​ത്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം സി​ന്ധു ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ഒ. സു​മി​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. വേ​ണു​ഗോ​പാ​ൽ,പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​ജി​സ്, സി​പി​ഒ റ​ജീ​ന ബ​ക്ക​ർ, കെ.​എ. അ​ലി​യാ​ർ, ടി.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

കാ​ട്ടി​ക്കു​ളം: ചേ​ലൂ​ർ അ​സീ​സി എ​ൽ​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ചേ​ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​വി​നോ​ദ് പാ​ക്കാ​നി​ക്കു​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചേ​ലൂ​ർ ക​രു​ണാ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ മ​റ്റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വാ​ഗ​ത​രെ അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചും കി​രീ​ടം അ​ണി​യി​ച്ചും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യും സ്വാ​ഗ​തം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷെ​ഫീ​ഖ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജി​ജി തോ​മ​സ്, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ബ്ര​ദ​ർ അ​നൂ​പ് ഫി​ലി​പ്പ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ശ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ ഗ​വ.​യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് അം​ഗം ല​ത്തീ​ഫ് മേ​മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​നി​ഷാ​ദു​ദ്ധീ​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക ലി​സി ജോ​സ​ഫ്, പി.​ജെ. റൈ​ച്ച​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​പി. ഹാ​രി​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജാ​ഫ​ർ, സി​ദ്ദി​ഖ് മാ​യ​ങ്കോ​ട​ൻ, സി.​എ​ച്ച്. ഹ​നീ​ഫ, സാ​ലി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം കേ​ളോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ ക​ഫേ​യു​മാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി സ്കൂ​ൾ ക​ഫേ പ്ര​വ​ർ​ത്തി​ക്കും. സ്കൂ​ളു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ക​ഫെ പ്ര​വ​ർ​ത്തി​ക്കു​ക. സ്വ​ന്ത​മാ​യി സ്ഥ​ല​മു​ള്ള സ്കൂ​ളി​ൽ ക​ഫേ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​റി​യി​ച്ചു.

ക​ൽ​പ്പ​റ്റ ഗ​വ. വൊ​ക്കേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സ്റ്റേ​ഷ​ന​റി, മ​റ്റ് വ​സ്തു​ക്ക​ൾ സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ക​ഫെ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ടും​ബ​ശ്രീ​ക്കാ​ണ് ക​ഫെ​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കി കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​ഞ്ഞ് മാ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ജി​ല്ല​യെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മ​ഹാ​ദു​ര​ന്ത​വും മ​റ്റ് പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെ​യ്ത് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ജ​യം മാ​തൃ​ക​യാ​ണ്. എ​സ്എ​സ്എ​ൽ​സി ജ​യ​ത്തി​ൽ 13-ാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ജി​ല്ല ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി വി​ജ​യ ശ​ത​മാ​ന​ത്തി​ൽ ആ​റാം സ്ഥാ​ന​ത്തെ​ത്തി​യ​ത് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ​ഠ​ന നി​ല​വാ​ര​വും വി​ജ​യ​ശ​ത​മാ​ന​വും ഉ​യ​ർ​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.