സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 16 സ്കൂ​ളു​ക​ളി​ലെ 8000 ത്തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ അ​വ​ബോ​ധം ന​ൽ​കി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ അ​ച്ച​ടി​ച്ച് എ​ത്തി​ച്ചു.

മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ്ര​ചൊ​ല്ലു​ക​യും ഒ​പ്പു വ​യ്ക്കു​ക​യും ല​ഹ​രി​ക്കെ​തി​രെ ഒ​ന്നാ​യി അ​ണി​ചേ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭാ​ത​ല​ത്തി​ൽ ഓ​ട​പ്പ​ള്ളം ഗ​വ.​ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ​വും പു​തു​താ​യി നി​ർ​മി​ച്ച ര​ണ്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടോം ​ജോ​സ് പ​രി​പാ​ടി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ന്ന മ​രി​യ രാ​ജ് ര​ചി​ച്ച ഇം​ഗ്ലീ​ഷ് ക​ഥ​യു​ടെ ക​വ​ർ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ ന​ട​ന്നു. ഓ​ട​പ്പ​ള്ളം സ്കൂ​ളി​ലെ ഹ​രി​ത ശു​ചി​ത്വ ക്യാ​ന്പ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ പി.​എം. മ​ധു​സൂ​ദ​ന​നെ ആ​ദ​രി​ച്ചു.

സ്കൂ​ൾ എ​ച്ച്എം ക​മ​ലം, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ പ്രി​യ വി​നോ​ദ്, ടി​ഡി​ഒ മ​ജീ​ദ്, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​ർ ഡോ. ​സ​തീ​ഷ്, എം​ഇ​സി ക​ണ്‍​വീ​ന​ർ അ​ബ്ദു​ൾ നാ​സ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.