ക​ൽ​പ്പ​റ്റ: വി​ദ്യാ​ർ​ഥി​ക​ളെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു.

ക​ൽ​പ്പ​റ്റ ഗ​വ. വൊ​ക്കേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കി മി​ക​വി​ന്‍റെ പാ​ത​യി​ലാ​ണ്. ഒ​ന്നി​ച്ച് ഒ​ന്നാ​യ് ഒ​ന്നാ​വാം എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലേ​ക്ക് എ​ത്തി​യ മു​ഴു​വ​ൻ കു​രു​ന്നു​ക​ൾ​ക്കും മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​നം തു​ട​രു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​ശേ​ഷി​യും ഹാ​ജ​റും അ​ധ്യാ​പ​ക​ർ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണം. കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ക​ണ്ണ് നി​റ​ഞ്ഞ് സ്കൂ​ളു​ക​ളി​ലേ​ക്ക് ക​ട​ന്ന് വ​രു​ന്ന കാ​ഴ്ച​യാ​ണ് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് കു​ട്ടി​ക​ൾ ചെ​റു​പു​ഞ്ചി​രി​യോ​ടെ​യാ​ണ് സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ർ ടി.​ജെ. ഐ​സ​ക്ക് പാ​ഠ​പു​സ്ത​കം വി​ത​ര​ണം ചെ​യ്തു. എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ മെ​മ​ന്േ‍​റാ കൈ​മാ​റി.

പ്രി​യ​ങ്കാ​ഗാ​ന്ധി എം​പി​യു​ടെ സ​ന്ദേ​ശം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​വി. മ​ൻ​മോ​ഹ​ൻ യോ​ഗ​ത്തി​ൽ വാ​യി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നെ​ത്തി​യ​വ​രെ വ​ര​വേ​ൽ​ക്കാ​ൻ സ്വാ​ഗ​ത നൃ​ത്തം അ​ര​ങ്ങേ​റി. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഒ. ​സ​രോ​ജി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശി​വ​രാ​മ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​ജീ​ബ് കോ​യം​തൊ​ടി, എ.​പി. മു​സ്ത​ഫ, രാ​ജാ​റാ​ണി, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം.​കെ. ഷി​ബു, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.