കോ​ട്ട​ത്ത​റ: ചെ​ന്ന​ലോ​ട്-​ഉൗ​ട്ടു​പാ​റ റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ക​രാ​റു​കാ​ര​നും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്നാം​ഘ​ട്ടം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വെ​ണ്ണി​യോ​ട് ജ​ല​നി​ധി പ​ന്പ് ഹൗ​സ് മു​ത​ൽ ക​രി​ഞ്ഞ​കു​ന്ന് അ​ങ്ക​ണ​വാ​ടി വ​രെ പു​ഴ​യോ​ര​ത്ത് റോ​ഡ് ഇ​ടി​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ത​വ​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കാ​രി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ങ്കി​ലും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല.

റോ​ഡു​പ​ണി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട ചീ​ഫ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പ​ടെ ജീ​വ​ന​ക്കാ​രെ അ​ടി​ക്ക​ടി സ്ഥ​ലം​മാ​റ്റു​ക​യാ​ണ്. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ക​രാ​റു​കാ​ര​ൻ ഒ​ന്നാം​ഘ​ട്ടം പ്ര​വൃ​ത്തി​ക്കു​ശേ​ഷം നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്. വി​ഷ​യ​ത്തി​ൽ വ​കു​പ്പു​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പി.​സി. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍​വീ​ന​ർ സു​രേ​ഷ്ബാ​ബു വാ​ള​ൽ, സി.​സി. ത​ങ്ക​ച്ച​ൻ, മാ​ണി ഫ്രാ​ൻ​സി​സ്, പി.​പി. റെ​നീ​ഷ്, വി.​സി. അ​ബൂ​ബ​ക്ക​ർ, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, കെ.​കെ. മു​ഹ​മ്മ​ദ​ലി, സി.​കെ. ഇ​ബ്രാ​യി, പി.​ഇ. വി​നോ​ദ്, ഹ​ണി ജോ​സ്, പി. ​എ. ന​സീ​മ, ബി​ന്ദു മാ​ധ​വ​ൻ, പു​ഷ്പ സു​ന്ദ​ര​ൻ, ഇ.​കെ. വ​സ​ന്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.