കോഴി വളർത്തൽ കൃഷിയായി അംഗീകരിക്കണം: പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി
1481166
Friday, November 22, 2024 7:08 AM IST
നടവയൽ: കോഴി വളർത്തൽ കൃഷിയായി അംഗീകരിക്കണമെന്ന് കെജെഎസ് ഓഡിറ്റോറിയത്തിൽ ചേർന്ന പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വാർഷിക ജനറൽബോഡി യോഗവും പൊതുസമ്മേളനവും ആവശ്യപ്പെട്ടു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് ഹമീദ് അന്പലവയൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കോഴിക്കർഷകരെ ആദരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, സൊസൈറ്റി സെക്രട്ടറി ജിഷാദ് പാൽവെളിച്ചം, ട്രഷറർ എൽദോ ഓലിക്കുഴി എന്നിവർ പ്രസംഗിച്ചു.
വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പൊതുസമ്മേളനത്തിൽ സൊസൈറ്റി ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിച്ചു.