എസ്റ്റേറ്റ് മസ്ദൂർ സംഘം കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1481167
Friday, November 22, 2024 7:08 AM IST
കൽപ്പറ്റ: എസ്റ്റേറ്റ് മസ്ദൂർ സംഘം(ബിഎംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. തോട്ടം തൊഴിലാളി ഭവന പദ്ധതി നടപ്പാക്കുക, മിനിമം വേതനം 800 രൂപയാക്കുക, മുഴുവൻ ശന്പളത്തിനും ആനുപാതികമായ ബോണസ് അനുവദിക്കുക,
ഇഎസ്ഐ നടപ്പാക്കുക, അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുക, ആനുകൂല്യങ്ങൾ കാലോചിതമാക്കുക, ഗ്രാറ്റുവിറ്റി കുടിശിക വിതരണം ചെയ്യുക, ഇപിഎഫിലേക്കുള്ള തൊഴിലാളി ഫണ്ട് കുടിശിക അടച്ചുതീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഭാരതീയ പ്ലാന്‍േറഷൻ മസ്ദൂർ മഹാസംഘ് ദേശീയ ട്രഷറർ പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ.കെ. ശ്യാമപ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ.ബവിത, പി.എസ്. ശശിധരൻ, എൻ.പി. ചന്ദ്രൻ, പി.ആർ. സുരേഷ്, സി. ഉണ്ണിക്കൃഷ്ണൻ, കെ. മോഹനൻ, പി.ആർ. ബാലകൃഷ്ണൻ, ടി. നാരായണൻ എന്നിവർ പ്രസംഗിച്ചു.