പച്ചക്കറി കൃഷി ആരംഭിച്ചു
1480477
Wednesday, November 20, 2024 5:14 AM IST
സുൽത്താൻ ബത്തേരി: പച്ചക്കറി കൃഷിയുമായി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇക്കോ ക്ലബ്. വിദ്യാലയത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പച്ചക്കറി കൃഷി ആരംഭിച്ചിത്. കൃഷിഭവന്റെയും പുത്തൂർവയൽ ഡോ.എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്.
വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ വിഷരഹിതമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കാബേജ്, കോളിഫ്ളവർ, പച്ചമുളക്, കറിവേപ്പില, വെണ്ട, തക്കാളി, ബീൻസ്, പയർ, വഴുതന, പടവലം, മുരിങ്ങ, കാരറ്റ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.കൃഷി ഓഫീസർ എം.എസ്. അജിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ. ശ്രീജൻ, എസ്എംസി ചെയർമാൻ സി. സുഭാഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി.