കുറുമണിയിൽ കുട്ടികൾക്ക് പഠന ക്യാന്പ് നടത്തി
1480754
Thursday, November 21, 2024 6:13 AM IST
കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിലെ ഉരുൾപൊട്ടൽ-വെള്ളപ്പൊക്ക ദുരിന്ത ബാധിതർക്കായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുറുമണി എസ്എഎൽപി സ്കൂളിൽ കുട്ടികൾക്ക് പഠന ക്യാന്പ് നടത്തി.
വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകാനും നേതൃത്വഗുണം വളർത്തുന്നതിനുമാണ് ക്യാന്പ് സംഘടിപ്പിച്ചത്.
പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മെജോ പ്രസംഗിച്ചു.
സൊസൈറ്റി പ്രവർത്തകരായ ചിഞ്ചു മരിയ, ദീപു ജോസഫ്, ബിൻസി വർഗീസ്, ഷീന ആന്റണി, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി.