ആക്രി ഗോഡൗണ്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
1480476
Wednesday, November 20, 2024 5:14 AM IST
സുൽത്താൻബത്തേരി: മുനിസിപ്പൽ സ്റ്റേഡിയം പരിസരത്തെ ആക്രി ഗോഡൗണ്‍ കത്തിനശിച്ചു. തമിഴ്നാട് സ്വദേശി പെരുമാൾ സ്വാമിയുടേതാണ് തീപിടിത്തം ഉണ്ടായ ഗോഡൗണ്‍. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഗോഡൗണ്‍ കത്തിയമർന്നത്. ആർക്കും പരിക്കില്ല. 19 വർഷമായി പ്രവർത്തിച്ചുവരുന്നതാണ് ഗോഡൗണ്‍. തീ പടർന്നത് പെരുമാൾ സ്വാമിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും വെള്ളം ഒഴിച്ച് അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല.
അഗ്നി-രക്ഷാസേനയുടെ നാല് യൂണിറ്റുകൾ നാല് മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണച്ചത്.
പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീ പടർന്ന സമയം പെരുമാൾ സ്വാമിയും കുടുംബവും ജോലിക്കാരും അടക്കം അഞ്ചുപേർ ഗോഡൗണിലും സമീപത്തെ താമസസ്ഥലത്തുമായി ഉറക്കത്തിലായിരുന്നു. തീ പടർന്നത് ശ്രദ്ധയിൽപ്പെട്ടത് ഇവർക്ക് രക്ഷയായി.
ഗോഡൗണിൽ മേശയിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപയും കത്തിനശിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.