പോരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വാർഷികം ആഘോഷിച്ചു
1278431
Friday, March 17, 2023 11:38 PM IST
പോരൂർ: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെയും പ്രീ പ്രൈമറി വിഭാഗത്തിന്റെയും 66-ാം വാർഷികം(നിസരി-2023) സംയുക്തമായി ആഘോഷിച്ചു. മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജയിംസ് കുന്നത്തേട്ട് അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ റോസമ്മ ബേബി, ഗായകൻ ഷിനു വയനാട്, മാസ്റ്റർ വയനാട് ഇ.കെ. രവി, അധ്യാപകൻ ടോം ജോസഫ് എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗം മനോഷ്ലാൽ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
ബിപിഒ കെ.കെ. സുരേഷ്കുമാർ സമ്മാനവിതരണം നടത്തി. ഫാ.അഖിൽ ഉപ്പുവീട്ടിൽ, രമേശൻ എഴോക്കാരൻ, ഏബ്രഹാം കെ. മാത്യു, ഷിജോ രണ്ടാനിക്കൽ, ഉഷ സജി, വിജേഷ് കുഴിക്കാട്ടുതാഴെ, ശിൽപ ജോണ്‍, അലന്റ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. ബീന സ്വാഗതവും എസ്ആർജി കണ്‍വീനർ ടോം ജോസഫ് നന്ദിയും പറഞ്ഞു. കുഞ്ഞൻ മണിയുടെ കോമഡി ഷോ, മറ്റു കലാപരിപാടികൾ ഉണ്ടായിരുന്നു.