വൈത്തിരി വിശുദ്ധ യൗസേഫ് പിതാവിന്റെ ദേവാലയത്തിൽ ഉൗട്ടുതിരുനാൾ തുടങ്ങി
1278429
Friday, March 17, 2023 11:38 PM IST
കൽപ്പറ്റ: വൈത്തിരിയിൽ 1845ൽ സ്ഥാപിതമായ വിശുദ്ധ യൗസേഫ് പിതാവിന്റെ ദേവാലയത്തിൽ ഉൗട്ടുതിരുനാൾ തുടങ്ങി. ഇന്നലെ വൈകുന്നേരം കുരിശിന്റെ വഴിക്കുശേഷം വികാരി ഫാ.ഗ്രേഷ്യസ് ടോണി കൊടിയേറ്റി. ദിവ്യബലിയിലും നൊവേനയിലും ചേലോട്ട് എസ്റ്റേറ്റ് മാനേജരുമായ ഫാ.ഫ്രാൻസിസ് സിആർ കാർമികനായി.
ഇന്നു വൈകുന്നേരം അഞ്ചിന് ജപമാലയ്ക്കുശേഷമുള്ള ദിവ്യബലിയിലും നൊവേനയിലും കോഴിക്കോട് രൂപത ചാൻസലർ ഫാ.സജീവ് വർഗീസ് കാർമികനാകുമെന്ന് വികാരി, തിരുനാൾ കമ്മിറ്റി ഭാരവാഹികളായ ജോസ് കണിയാപുരം, സാബു കേദാരത്ത്, ദേവസി കണ്ണാട്ടുപറന്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ സമാപന ദിനമായ നാളെ രാവിലെ 9.30ന് ജപമാല. തുടർന്ന് ദിവ്യബലി, നൊവേന, പ്രദക്ഷിണം, വാഴ്വ്. കണ്ണൂർ രൂപത ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ.ജോർജ് പൈനാടത്ത് കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് ഉൗട്ടുനേർച്ച.