ലക്കിടി-അടിവാരം റോപ്വേ: ടൂറിസം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
1278154
Friday, March 17, 2023 12:07 AM IST
കൽപ്പറ്റ: ലക്കിടി-അടിവാരം റോപ്വേയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടൂറിസം മേഖലയുടെ പുരോഗതിക്കു ഉതകുന്ന റോപ്വേ നിർമാണം തുടങ്ങുന്നതിനുള്ള തടസങ്ങൾ നീക്കുന്നതിനു നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
എംഎൽഎമാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, ടൂറിസം സെക്രട്ടറി ശ്രീനിവാസ്, റവന്യൂ ഉദ്യോഗസ്ഥർ,
വയനാട് ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളായ ജോണി പാറ്റാനി, ഇ.പി. മോഹൻദാസ്, മോഹൻ ചന്ദ്രഗിരി, ബേബി നിരപ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.