സീനിയർ ജേർണലിസ്റ്റ് ഫോറം സൗഹൃദ സംഗമം നടത്തി
1265280
Sunday, February 5, 2023 11:56 PM IST
കൽപ്പറ്റ: കേരള സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി പ്രസ് ക്ലബിൽ സൗഹൃദ സംഗമം നടത്തി. ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിർഭയത്വവും സത്യസന്ധതയുമാണ് പത്രപ്രവർത്തനത്തിന്റെ കാതലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നു എംഎൽഎ വ്യക്തമാക്കി. മുതിർന്ന ഫോട്ടോഗ്രാഫർ എം.പി. പരമേശ്വരനെ ആദരിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഹംസ, വിജയൻ ചെറുകര, കെ. ശ്രീനിവാസൻ, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. വിജയകുമാർ, ജില്ലാ പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ സംഗമത്തിൽ ചർച്ചയായി.