പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ ഒ​ലി​ങ്ക​ര പ​തി​നാ​റാം വാ​ര്‍​ഡി​ലെ ഇ​രു​നൂ​റി​ല്‍ പ​രം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ. ഫ്ളാ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍, മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ള്‍, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ള്‍, റോ​ഡ് സം​ബ​ന്ധ​മാ​യ പ്ര​യാ​സ​ങ്ങ​ളെ​ല്ലാം എം​എ​ല്‍​എ ഫ്ളാ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് നേ​രി​ല്‍ ക​ണ്ടു. ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ ഫ്ളാ​റ്റ് നി​വാ​സി​ക​ള്‍ എം​എ​ല്‍​എ​യ്ക്ക് മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു.

സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​മെ​ന്ന് എം​എ​ല്‍​എ ഉ​റ​പ്പ് ന​ല്‍​കി. ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ച്ചീ​രി ഫാ​റൂ​ഖ്, മാ​ട്ടു​മ്മ​ത്തൊ​ടി ഉ​മ്മ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എം​എ​ല്‍​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം ഒ​ലി​ങ്ക​ര​യി​ലെ ലൈ​ഫ് ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ല്‍ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ (എ​സ്ടി​പി) നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. 2,35,88,200 രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൈ​ല​റ്റ് പ്രൊ​ജ​ക്ടാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ല്‍ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് വ​ലി​യ പ്ര​ശ്ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ ഇ​വി​ടെ 400 പേ​ര്‍​ക്കു​ള്ള വാ​സ​സ്ഥ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

ഇ​തി​ല്‍ 200 കു​ടും​ബ​ങ്ങ​ള്‍ താ​മ​സ​വും തു​ട​ങ്ങി. 34 ബ്ലോ​ക്കു​ക​ളി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം ശേ​ഖ​രി​ക്കാ​നു​ള്ള നെ​റ്റ്‌​വ​ര്‍​ക്കിം​ഗ് സി​വി​ല്‍ നി​ര്‍​മാ​ണ​ങ്ങ​ള്‍, ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.