മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ നൂ​റു​ദി​ന ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ട​യി​ല്‍ ജീ​വ​ന്‍​ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍. ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ല്‍ നി​ന്നാ​ണ് വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​ത്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ക​യും വീ​ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ വൃ​ത്തി​യാ​ക്കു​ക​യും ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി സം​വി​ധാ​നം ശ​രി​യാ​ക്കി ന​ല്‍​കു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളേ​യും മ​റ്റു ബ​ന്ധു​ക്ക​ളേ​യും വി​വ​ര​മ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ സാ​ന്ത്വ​നി​പ്പി​ക്കു​ക​യും ചെ​യ്തു. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ജീ​വ​ന്‍ ര​ക്ഷി​ച്ച മു​ഴു​വ​ന്‍ ടീം ​അം​ഗ​ങ്ങ​ളേ​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു.

താ​നൂ​ര്‍ സ​മൂ​ഹി​കാ​രോ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് ര​മ്യ, എ​സ്. സ​ന​ല്‍, എം​എ​ല്‍​എ​സ്പി പി.​കെ. ഹാ​ജ​റ, ആ​ശാ​വ​ര്‍​ക്ക​ര്‍ തെ​സ്ലി​ന എ​ന്നി​വ​രാ​ണ് ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​ത്തി​നാ​യി ഇ​റ​ങ്ങി​യ​ത്. അ​പ്പോ​ഴാ​ണ് ഒ​രു വീ​ട്ടി​ല്‍ വ​യോ​ധി​ക​ന്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ന്ന​താ​യി കാ​ണാ​നി​ട​യാ​യ​ത്. ഉ​ട​ന്‍ അ​ദ്ദേ​ഹ​ത്തെ അ​തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, ആ​ര്‍​ആ​ര്‍​ടി അം​ഗം, കൗ​ണ്‍​സി​ല​ര്‍ എ​ന്നി​വ​രെ വി​വ​രം അ​റി​യി​ച്ചു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യും പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ പോ​ലീ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ത​ദ്ദേ​ശ വ​കു​പ്പ് എ​ന്നി​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ട മ​റ്റു സ​ഹാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്തു.