പരിയാപുരം സെന്റ് മേരീസ് സ്കൂളില്‍ "വിജയഭേരി’ തുടങ്ങി
1492988
Monday, January 6, 2025 5:28 AM IST
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാ മുന്നൊരുക്ക ക്യാമ്പുകള്‍ക്ക് തുടക്കമായി. ഭവന സന്ദര്‍ശനവും ആരംഭിച്ചു. ടെസ്റ്റ് സീരീസ് ഇന്നു തുടങ്ങും.
എല്ലാ ദിവസവും രാവിലെ ഒമ്പതിനും വൈകുന്നേരം 3.45നുമാണ് പരീക്ഷ. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിജയഭേരി ജില്ലാ കോഓര്‍ഡിനേറ്ററും സൈക്കോളജിസ്റ്റുമായ ടി.സലിം പേരാമ്പ്ര ക്ലാസ് നയിച്ചു.
പിടിഎ പ്രസിഡന്റ് സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ.ടി.ഹനീഫ, പ്രിന്‍സിപ്പല്‍ പി.ടി.സുമ, പ്രധാനാധ്യാപകന് പി.ടി.ബിജു, വിജയഭേരി സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, ടി. ദിന ഫാത്തിമ, എം.ബി. ദിയ, ശിഖ സുജിത്ത്, കെ.സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ പ്രസംഗിച്ചു.