പുലാമന്തോളില്‍ ജനകീയ ക്ലീനിംഗ് ഡ്രൈവ് നടത്തി
1492992
Monday, January 6, 2025 5:28 AM IST
പുലാമന്തോള്‍: മാലിന്യമുക്തം നവകേരളം കാമ്പയിന് പരിപാടിയുടെ ഭാഗമായി പുലാമന്തോള്‍ പഞ്ചായത്തില്‍ മാലിന്യം വലിച്ചെറിയല്‍ വിരുദ്ധവാരാചരണം തുടങ്ങി. ഏഴ് വരെയാണ് വാരാചരണം. ഇതിന്റെ ഭാഗമായി ജനകീയ ക്ലീനിംഗ് ഡ്രൈവ് പുലാമന്തോള്‍ ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. മുഹമ്മദ് മുസ്തഫ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ.ടി. അഷ്കര്‍,
ടി. സിനിജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ്, വ്യാപാരി വ്യവസായി പ്രതിനിധികളായ അസീസ് ഏര്‍ബാദ്, പി.എം. മനോജ്, കെ. വേലപ്പന് (ജനതാദള്‍), ക്ലബ് ഭാരവാഹികള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.