മലങ്കര സുറിയാനി കത്തോലിക്ക കണ്വന്ഷന്
1492990
Monday, January 6, 2025 5:28 AM IST
ചുങ്കത്തറ: മലങ്കര സുറിയാനി കത്തോലിക്കസഭ ബത്തേരി രൂപത സുവര്‍ണ ജൂബിലി കണ്‍വന്‍ഷനോടനുബന്ധിച്ച് എടക്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഭക്തസംഘടനകളുടെ സംഗമവും ചുങ്കത്തറ മാര്‍ ബസേലിയോസ് നഗറില്‍ വേദോപദേശക സംഗമവും നടന്നു.
സിനഡല്‍ കമ്മീഷന് ഫോര്‍ സോഷ്യല്‍ അപ്പസ്തോലേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് വെട്ടികാട്ടില്‍, ഫാ. ഡോ. സി. പ്രകാശ് എസ്ഐസി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന സുവിശേഷ സന്ധ്യ സഭാതല സുവിശേഷക സംഘം സെക്രട്ടറി ഫാ. ഡോ. മേരി പ്രസാദ് നയിക്കും.