പിതാവിനെപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന് മുങ്ങിമരിച്ചു
1492849
Sunday, January 5, 2025 11:27 PM IST
എടക്കര: പിതാവിനെപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന് മുങ്ങി മരിച്ചു. വഴിക്കടവ് നായ്ക്കന്കൂളി കുന്നത്ത് ബിജേഷ്-ലിറ്റി ദമ്പതിമാരുടെ മകന് ജോഫിനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. കലക്കന്പുഴയുടെ നായ്ക്കന്കൂളി തോണിപ്പാറപാലത്തിന് സമീപത്തെ കടവില്‍ പിതാവിനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജോഫിന്‍.
കുളി കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോള്‍ ജോഫിനെ കാണാതാവുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ താഴെ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെടുക്കുകയുമയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൊടപ്പൊയ്ക എയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോഫിന്‍. സഹോദരങ്ങള്‍: ബില്ഫിന്, ജിയോണ്‍. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് നരിവാലമുണ്ട സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.