മലപ്പുറം "രശ്മി’ക്ക് 50 വയസ്; കാര്‍ണിവലിന് സംഘാടക സമിതിയായി
1492989
Monday, January 6, 2025 5:28 AM IST
മലപ്പുറം: അമ്പതാം വയസിലെത്തുന്ന ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര കൂട്ടായ്മയായ മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് സംഘാടക സമിതിയായി. കേരള ചലച്ചിത്ര അക്കാഡമി, കേരള ഫിലിം ഡെവലപ്മെന്റ് കോര്പറേഷന്, എഫ്എഫ്എസ്ഐ, കേരള പബ്ലിക് റിലേഷന്‍സ് വകുപ്പ്,
മലപ്പുറം നഗരസഭ, കോഡൂര്‍ ജനകീയ സാംസ്കാരിക സമിതി എന്നിവയുടെ സഹകരണത്തോടെ മലപ്പുറം കാര്‍ണിവല്‍ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി യോഗം മലപ്പുറം ടൗണ്‍ ഹാളില്‍ സംവിധായകന് ജിയോ ബേബി ഉദ്ഘാടനം ചെയ്തു. നടി അര്ച്ചനാപത്മിനി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്മാന് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനില്‍ കെ. കുറുപ്പന് ആഘോഷ പരിപാടികള്‍ വിശദീകരിച്ചു. സുവര്‍ണ ജൂബിലി ആഘോഷ ലോഗോ സംവിധായകന് ജിയോ ബേബി പ്രകാശനം ചെയ്തു. ലോഗോ മത്സര വിജയി ബാബു കോഡൂരിന് ജിയോ ബേബി സമ്മാനം നല്കി.
വി.പി. അനില്‍, പ്രകാശ് ശ്രീധര്‍, കെ.പി. അനില്‍, ഇഖ്ബാല്‍, സമദ് മങ്കട, അഡ്വ. കെ. മോഹന്‍ദാസ്, ഡോ. സന്തോഷ് വള്ളിക്കാട്, സുരേഷ് എടപ്പാള്‍, ഡോ.വി. മോഹനകൃഷ്ണന്, അബ്ദുള്‍ഹക്കിം, സക്കീന പുല്‍പ്പാടന്‍, പാലോളി അബ്ദുറഹ്മാന്, മറിയുമ്മ. ഷെരീഫ്, അജിത്രി, ഡോ. എസ്. ഗോപു, ഹനീഫ് രാജാജി എന്നിവര്‍ പ്രസംഗിച്ചു.
ഫിലിം സൊസൈറ്റി കൂട്ടായ്മ, ലോഗോ പ്രകാശനം, 50 ഗ്രാമീണ ചലച്ചിത്ര മേളയുടെ ഉദ്ഘാടനം, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് രശ്മി പുരസ്കാരം, രാജ്യാന്തര ചലച്ചിത്രോത്സവം, കാമ്പസ് ചലച്ചിത്രോത്സവങ്ങള്‍, രശ്മി അംഗത്വ കാമ്പയിന്, കുട്ടികളുടെ ചലച്ചിത്രോത്സവം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി ഭാരവാഹികളായി വി.പി. അനില്‍ (ചെയര്മാന്), മണമ്പൂര്‍ രാജന് ബാബു (പ്രോഗ്രാം ഡയറക്ടര്‍ ), അനില്‍ കെ. കുറുപ്പന് (ജനറല്‍ കണ്‍വീനര്‍), വി.എം.സുരേഷ് കുമാര്‍ (ട്രഷറര്‍) ഉൾപ്പെടുന്ന 500 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.