തി​രു​വ​ന​ന്ത​പു​രം: 15-ാമ​തു ജെ. ​സി. ഡാ​നി​യ​ൽ ഫൗ​ണ്ടേ​ഷ​ൻ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ചി​ത്രം 2018 എ​വ​രി​വ​ണ്‍ ഈ​സ് എ ​ഹീ​റോ (സം​വി​ധാ​നം ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്), മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം പൂ​വ് (സം​വി​ധാ​നം അ​നീ​ഷ് ബാ​ബു, ബി​നോ​യ് ജോ​ർ​ജ്), മി​ക​ച്ച സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ (ചി​ത്രം പാ​ച്ചു​വും അ​ത്ഭു​ത വി​ള​ക്കും), മി​ക​ച്ച ന​ട​ൻ ടൊ​വി​നോ തോ​മ​സ് (ചി​ത്രം 2018 എ​വ​രി​വ​ണ്‍ ഈ​സ് എ ​ഹീ​റോ ),

മി​ക​ച്ച ന​ടി അ​ഞ്ജ​ന ജ​യ​പ്ര​കാ​ശ് (ചി​ത്രം പാ​ച്ചു​വും അ​ത്ഭു​ത വി​ള​ക്കും), മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​ൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ (ചി​ത്രം ഇ​തു​വ​രെ), മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടി നീ​നാ കു​റു​പ്പ് (ചി​ത്രം ഒ​റ്റ​മ​രം), മി​ക​ച്ച ഗാ​യ​ക​ൻ ന​ജീം അ​ർ​ഷാ​ദ് (ചി​ത്രം ഒ​റ്റ​മ​രം), സു​ദീ​പ് കു​മാ​ർ (ചി​ത്രം അ​ഴ​ക് മ​ച്ചാ​ൻ), ഗാ​യി​ക ഡോ. ​ബി അ​രു​ന്ധ​തി (ചി​ത്രം മോ​ണോ​ആ​ക്ട്) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ.

2023-ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ളാ​ണു പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ജൂ​റി ചെ​യ​ർ​മാ​ൻ ആ​ർ. ശ​ര​ത്, അം​ഗ​ങ്ങ​ളാ​യ വി​നു ഏ​ബ്ര​ഹാം, ഉ​ണ്ണി പ്ര​ണ​വ്, വി. ​സി. ജെ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്.