എസ്പി മെഡിഫോർട്ടിന് ആദരം
1492461
Saturday, January 4, 2025 6:54 AM IST
തിരുവനന്തപുരം: ഹൃദയധമനികൾ അടഞ്ഞ് ഗുരുതരാവസ്ഥയിലായ 64കാരനെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഈഞ്ചക്കൽ എസ്പി മെഡിഫോർട്ടിലെ കാർഡിയോളജി വിഭാഗത്തിന് ആദരം.
എറണാകുളത്ത് നടന്ന ഇന്റർവൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷികസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളിൽ ആദ്യ നാലു സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ എസ്പി മെഡിഫോർട്ടിന് കഴിഞ്ഞു.