വിളംബര ജാഥ സംഘടിപ്പിച്ചു
1492468
Saturday, January 4, 2025 7:02 AM IST
വെള്ളറട: തിരുവനന്തപുരത്ത് നടക്കുന്ന 63മത് കേരള സംസ്ഥാന സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വെള്ളറട പഞ്ചായത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. വെള്ളറട വിപിഎം എച്ച്എസ്എസില്‍ നിന്നും ആരംഭിച്ച വിളംബരജാഥ വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് രാജ്മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജാഥയില്‍ സോമരാജ് സ്വാഗതം പറഞ്ഞു. വെള്ളറട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരളാ വിന്‍സന്റ്, വാര്‍ഡ് മെമ്പര്‍മാരായ കൂതാളി ഷാജി, എസ്.സിവിന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൂടാതെ അപര്‍ണ കെ. ശിവന് പ്രിന്‍സിപ്പൽ വിപിഎം എച്ച്എസ്എസ് വെള്ളറട, ഹെഡ്മസ്ട്രസ്മാരായ നന്ദിനി, വിജില ,
സ്റ്റാഫ് സെക്രട്ടറിമാരായ അനില്‍ , രാജേഷ് , അധ്യാപകര്‍, ബിആര്‍സി അംഗങ്ങള്‍, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. ചെണ്ടമേളം വിവിധ കലാരൂപങ്ങള്‍ എന്നിവയടങ്ങിയ വിളംബര ഘോഷയാത്ര വെള്ളറട ജംഗ്ഷന് എത്തുകയും തിരിച്ച് വിപിഎം എച്ച്എസ്എസില്‍ സമാപിക്കുകയും ചെയ്തു.