നാവികസേനാ കപ്പലിൽ ഇന്ധനം തീർന്നു; അടിയന്തിരമായി വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചു
1492471
Saturday, January 4, 2025 7:02 AM IST
വിഴിഞ്ഞം: ഉൾക്കടലിൽ കൂടി സഞ്ചരിക്കുകയായിരുന്ന നാവികസേനാ കപ്പലിൽ ഇന്ധനം തീർന്നു. അടിയന്തിരമായി വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചു. കൊച്ചിയിൽ നിന്ന് ചെന്നൈയ്ക്ക് പോവുകയായിരുന്ന നാവികസെനാ കപ്പൽ ഐഎൻഎസ് കൽപ്പോനിയാണ് മാരിടൈം ബോർഡിന്റെ തുറമുഖത്ത് അടുപ്പിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് അധികൃതർക്ക് സന്ദേശം ലഭിക്കുന്നത് . അടുപ്പിക്കാനുള്ള സന്ദേശം ലഭിച്ചതോടെ ഒന്നര മണിക്കൂറിനുള്ളിൽ കപ്പൽ തുറമുഖത്ത് എത്തി. ആവശ്യത്തിന് ഇന്ധനം നിറച്ച ശേഷം കപ്പൽ ഇന്ന് വിഴിഞ്ഞം തീരം വിടുമെന്നും അധികൃതർ പറയുന്നു.