മകരവിളക്ക് മഹോത്സവം 15 വരെ
1492473
Saturday, January 4, 2025 7:02 AM IST
വിഴിഞ്ഞം : ചൊവ്വര ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം ഇന്നലെ ആരംഭിച്ചു. ഉത്സവം 15ന് സമാപിക്കും. 6ന് രാവിലെ 10നും 10.50 നുമകമുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി ആക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്. വിവിധ പൂജാദികർമങ്ങളും നടക്കും. തുടർന്നുള്ള ഉത്സവ ദിവസങ്ങളിൽ 12ന് വൈകിട്ട നാലിന് പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന പേട്ട തുള്ളലും കർപ്പൂരാഴിയോട് കൂടിയ തിരുവാഭരണ ഘോഷയാത്രയും.
14ന് രാവിലെ 9.30ന് മകര പൊങ്കാല, വൈകിട്ട് നാലിന് ആനയൂട്ട്, ആറിന് സാംസ്കാരിക സമ്മേളനം. 6.30 ന് മകരവിളക്ക്, രാത്രി 10ന് പള്ളിവേട്ട. സമാപന ദിവസമായ 15ന് വൈകിട്ട് മൂന്നിന് തൃക്കൊടിയിറക്ക്.