ടെക്നോപാർക്കിൽ തീപിടിത്തം
1492474
Saturday, January 4, 2025 7:02 AM IST
കഴക്കൂട്ടം : ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം. ടാറ്റ എകസ്ലൻസി കമ്പനിക്കുള്ളിൽ ആണ് തീപിടുത്തം ഉണ്ടായത്. കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തം നടന്നത്.
ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വലിയ പുക വരുന്നത് കണ്ട് ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീഅണച്ചു . പൈപ്പ് വെൾഡിംഗ് ചെയ്യുന്നതിനിടയിൽ ഉണ്ടായ സ്പാർക്കിംഗിലാണ് തീപിടുത്തം ഉണ്ടായത്.