പരിക്കേറ്റ് റോഡില്‍ കിടന്നയാള്‍ മരിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ
1492231
Friday, January 3, 2025 10:15 PM IST
നേമം: പരിക്കേറ്റ് റോഡില്‍ കിടന്നയാള്‍ മെഡിക്കല്കോജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളായണി ശാന്തിവിള കുരുമി തലവിള വീട്ടില്‍ വേണു എന്ന് വിളിക്കുന്ന രാജേന്ദ്രന് നായര്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്ത്രീകള്‍ മാത്രം ജോലിച്ചെയ്യുന്ന ഒരു സ്ഥാപനത്തില്‍ എത്തി നോക്കിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നതായി നേമം പോലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഞായാറാഴ്ച രാജേന്ദ്രന്‍നായരെ പരിക്കേറ്റ നിലയില്‍ പാപ്പനംകോട് തുലവിളയില്‍ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകമായിരുന്നു. ഒരു സംഘം ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരന് ശ്രീകുമാര്‍ ആവശ്യപ്പെട്ടു. വെള്ളായണിയിലെ ഒരു കടയില്‍ സഹായിയായി നില്ക്കുന്ന രാജേന്ദ്രന് നായര്‍ അവിവാഹിതനാണ് . സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ശാന്തിവിളയില്‍ നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.