തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ശ്രീ​കാ​ര്യം മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ത്യ​മാ​കു​ന്നു, 18 മാ​സം കൊ​ണ്ട് ശ്രീ​കാ​ര്യം ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ലം ഉ​യ​രും. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ഉ​ദ്‌​ഘാ​ട​നം തി​ങ്ക​ൾ വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

ശ്രീ​കാ​ര്യം മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പം മു​ത​ൽ ക​ല്ല​മ്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് വ​രെ 535 മീ​റ്റ​ർ നീ​ള​ത്തി​ൽ നാ​ലു​വ​രി പാ​ത​യു​ള്ള പാ​ല​മാ​ണ് നി​ർ​മി​ക്കു​ക. 7.5 മീ​റ്റ​റാ​ണ് വീ​തി. ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 5.5 മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡു​ക​ൾ ഉ​ണ്ടാ​കും. സ​ർ​വീ​സ് റോ​ഡി​ന് ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഓ​ട​ക​ളും യൂ​ട്ടി​ലി​റ്റി ഡ​ക്റ്റും, ജം​ഗ്‌​ഷ​നി​ൽ നി​ന്നും ചെ​മ്പ​ഴ​ന്തി, ചെ​റു​വ​യ്ക്ക​ൽ റോ​ഡു​ക​ൾ 100 മീ​റ്റ​ർ നീ​ള​ത്തി​ൽ വീ​തി കൂ​ട്ടും.

യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത​രീ​തി​യി​ൽ ഇ​രു​ഭാ​ഗ​ത്തും സ​ർ​വീ​സ് റോ​ഡു​ക​ൾ നി​ർ​മി​ച്ച​ശേ​ഷ​മാ​കും മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ശ്രീ​കാ​ര്യം ജം​ഗ്ഷ​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ർ​ദി​ഷ്ട ലൈ​റ്റ് മെ​ട്രോ​യു​ടെ സാ​ങ്കേ​തി​കാ​വ​ശ്യ​ക​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് മേ​ൽ​പ്പാ​ലം രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. മേ​ൽ​പ്പാ​ല​ത്തി​ന്‌ 2016-ലാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച​ത്. 168 ഉ​ട​മ​ക​ളി​ൽ നി​ന്നാ​യി 1.34 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്ത​ത്.

ക​ല്ല​മ്പ​ള്ളി മു​ത​ല്‍ ല​യോ​ള റോ​ഡി​ന്‍റെ തു​ട​ക്കം വ​രെ​യു​ള്ള 63 കെ​ട്ടി​ട​ങ്ങ​ളി​ല്‍ 60 എ​ണ്ണം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൊ​ളി​ച്ചു മാ​റ്റി . തി​രു​വ​ന​ന്ത​പു​രം ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​കൂ​ടി മു​ന്നി​ൽ​ക്ക​ണ്ടു​കൊ​ണ്ടാ​ണ് ശ്രീ​കാ​ര്യ​ത്ത് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ക.