അ​രും​കൊ​ല -2
അ​രും​കൊ​ല -2
സീ​മ മോ​ഹ​ൻ​ലാ​ൽ
കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്നേ റ​ഫീ​ക്കാ​ബീ​വി​യും മ​ക​ൻ ഷെ​ഫീ​ക്കും മ​ക​ന്‍റെ സു​ഹൃ​ത്ത് അ​ൽ അ​മീ​നും ഉ​ൾ​പ്പെ​ടു​ന്ന മൂ​വ​ർ​സം​ഘം കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. മൂ​വ​രു​ടെ​യും വ​സ്ത്ര​ങ്ങ​ൾ പാ​ല​ക്കാ​ടു​ള്ള അ​ൽ അ​മീ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ചു.

ത​ങ്ങ​ൾ വീ​ട് ഒ​ഴി​ഞ്ഞു പോ​കു​ന്നു​വെ​ന്ന് അ​യ​ൽ​ക്കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും ശാ​ന്ത​കു​മാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​ക്കാ​ർ​ക്കാ​യി ന​ൽ​കി. ക​ട്ടി​ൽ, പാ​ത്ര​ങ്ങ​ൾ, ഡ​പ്പ, മേ​ശ എ​ന്നി​വ ശാ​ന്ത​കു​മാ​രി​ക്കും ഫ്രി​ഡ്ജ്, ഗ്യാ​സ് സ്റ്റൗ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ അ​യ​ൽ​വീ​ടു​ക​ളി​ലും കൊ​ടു​ത്തു.

കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന അ​ന്ന് രാ​വി​ലെ എ​ട്ടി​ന് ശാ​ന്ത​കു​മാ​രി റ​ഫീ​ക്കാ​ബീ​വി​യു​ടെ വീ​ട്ടി​ൽ പു​ളി പെ​റു​ക്കാ​നാ​യി ചെ​ന്നി​രു​ന്നു. അ​ത് അ​യ​ൽ​ക്കാ​രി​ൽ ചി​ല​ർ ക​ണ്ട​താ​ണ്. അ​തി​നു​ശേ​ഷം റ​ഫീ​ക്കാ​ബീ​വി ശാ​ന്ത​കു​മാ​രി​യു​ടെ അ​ടു​ത്തേ​ക്ക് ചെ​ന്നു.

ത​ങ്ങ​ൾ ര​ണ്ടു ദി​വ​സ​ത്തി​ന​കം പോ​കു​മെ​ന്നും കു​റ​ച്ചു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നും ആ​വ​ശ്യ​മു​ള്ള​ത് എ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് അ​വ​രെ ആ ​വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു.

കൊ​ല​യി​ലേ​ക്ക്...

മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ശാ​ന്ത​കു​മാ​രി അ​വ​ർ​ക്കൊ​പ്പം ആ ​വാ​ട​ക വീ​ട്ടി​ലേ​ക്ക് ചെ​ന്നു. ശാ​ന്ത​കു​മാ​രി അ​ക​ത്തേ​ക്ക് ക​യ​റി​യ സ​മ​യം ഷെ​ഫീ​ക്കും അ​ൽ അ​മീ​നും ചേ​ർ​ന്ന് ഒ​രു മു​ണ്ടി​ന്‍റെ ക​ഷ​ണം അ​വ​രു​ടെ ക​ഴു​ത്തി​ൽ ചു​റ്റി ഇ​രു വ​ശ​ത്തേ​ക്കും വ​ലി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു.

പ​ക​ച്ചു​പോ​യ ശാ​ന്ത​കു​മാ​രി അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ട്ടി​ലി​ലേ​ക്ക് ഇ​രു​ന്നു. ഈ ​സ​മ​യം റ​ഫീ​ക്കാ​ബീ​വി കൈ​യി​ൽ ക​രു​തി​യ ചു​റ്റി​ക എ​ടു​ത്ത് ശാ​ന്ത​കു​മാ​രി​യു​ടെ ത​ല​യ്ക്ക​ടി​ച്ചു. ഇ​തോ​ടെ ശാ​ന്ത​കു​മാ​രി​യു​ടെ ബോ​ധം പൂ​ർ​ണ​മാ​യും മ​റ​ഞ്ഞു.

ഈ ​സ​മ​യം അ​ൽ അ​മീ​ൻ ആ ​ചു​റ്റി​ക വീ​ണ്ടും എ​ടു​ത്ത് ത​ല​യ്ക്ക് ഇ​രു​വ​ശ​ത്തു​മാ​യി ര​ണ്ടു ത​വ​ണ കൂ​ടി അ​ടി​ച്ച് മ​ര​ണം ഉ​റ​പ്പാ​ക്കി. പൊ​ങ്ങം​മൂ​ടി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ക്കു നി​ന്നി​രു​ന്ന ഷെ​ഫീ​ക്കി​നെ കൊ​ല​പാ​ത​കം ന​ട​ത്താ​നാ​യി അ​ന്ന് രാ​വി​ലെ ആ ​വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൂ​വ​രും ചേ​ർ​ന്ന് ശാ​ന്ത​കു​മാ​രി​യു​ടെ ര​ണ്ട് വ​ള, ഒ​രു ജോ​ഡി ക​മ്മ​ൽ, സ്വ​ർ​ണ​മാ​ല, മോ​തി​രം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 44.21 ഗ്രാം ​സ്വ​ർ​ണം ക​വ​ർ​ന്നെ​ടു​ത്തു. അ​തി​നു​ശേ​ഷം ശാ​ന്ത​കു​മാ​രി​യു​ടെ സാ​രി ക​ഴു​ത്തി​ലൂ​ടെ​യും കൈ​ക​ൾ​ക്കി​ട​യി​ലൂ​ടെ​യും ചു​റ്റി​യ ശേ​ഷം അ​ൽ അ​മീ​ൻ മ​ച്ചി​ന്‍റെ മു​ക​ളി​ലേ​ക്ക് ക​യ​റി മൃ​ത​ദേ​ഹം അ​തി​ലൂ​ടെ പൊ​ക്കി ത​ട്ടി​ലേ​ക്ക് ഇ​ട്ടു. ശേ​ഷം ത​റ​യി​ലെ ചോ​ര​പ്പാ​ടു​ക​ൾ തു​ട​ച്ചു വൃ​ത്തി​യാ​ക്കി.

ചോ​ര​പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ അ​വി​ടെ​നി​ന്ന് നീ​ക്കി. മു​റി പൂ​ട്ടാ​തെ ബാ​ഗു​ക​ളു​മെ​ടു​ത്ത് മൂ​വ​രും അ​വി​ടെ​നി​ന്ന് സ്ഥ​ലം വി​ട്ടു. ഇ​വ​ർ പോ​കു​ന്ന​ത് അ​യ​ൽ​ക്കാ​ർ ക​ണ്ടെ​ങ്കി​ലും ആ​ർ​ക്കും ഒ​രു സം​ശ​യ​വും തോ​ന്നി​യി​ല്ല.

ക​വ​ർ​ന്ന സ്വ​ർ​ണ​ത്തി​ൽ​നി​ന്ന് കു​റ​ച്ചു ഭാ​ഗം വി​ഴി​ഞ്ഞ​ത്തെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ വി​റ്റു. കി​ട്ടി​യ രൂ​പ കൊ​ണ്ട് ത​ന്പാ​നൂ​രെ​ത്തി അ​വി​ടെ മു​റി​യെ​ടു​ത്തു. രാ​ത്രി ത​ന്നെ അ​വി​ടെ വി​ട്ടു പോ​കാ​നാ​യി​രു​ന്നു പ്ലാ​ൻ. തു​ട​ർ​ന്ന് ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ലെ​ത്തി ബ​സ് ടി​ക്ക​റ്റെ​ടു​ത്തു.

സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ മാ​ത്രം

ദൃ​ക്സാ​ക്ഷി​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ ശ​ക്ത​മാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട ശാ​ന്ത​കു​മാ​രി അ​വ​സാ​ന സ​മ​യം വ​രെ ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ ത​ന്നെ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത് കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യി. പ്ര​തി​ക​ളെ പാ​ല​ക്കാ​ട് അ​ൽ അ​മീ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ച് വ​സ്ത്ര​ങ്ങ​ൾ അ​വി​ടെ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

റ​ഫീ​ക്കാ​ബീ​വി അ​യ​ൽ​ക്കാ​ർ​ക്കും ശാ​ന്ത​കു​മാ​രി​ക്കും ന​ൽ​കി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി. സ്വ​ർ​ണം വി​ൽ​ക്കാ​നാ​യി പ്ര​തി​ക​ൾ എ​ത്തി​യ സ്വ​ർ​ണ​ക്ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ്ര​തി​ക​ളു​ടെ സി​ഡി​ആ​റും ട​വ​ർ ലൊ​ക്കേ​ഷ​നു​മെ​ല്ലാം കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ത് ഇ​വ​ർ​ത​ന്നെ എ​ന്നു സ​മ​ർ​ഥി​ക്കു​ന്ന​തി​നു​ള്ള മ​തി​യാ​യ തെ​ളി​വു​ക​ളാ​യി​രു​ന്നു.

ശാ​ന്ത​കു​മാ​രി റ​ഫീ​ക്കാ​ബീ​വി​ക്കൊ​പ്പം ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ട​വ​ർ വൃ​ദ്ധ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ധ​രി​ച്ച വ​സ്ത്രം പോ​ലും തി​രി​ച്ച​റി​യു​ക​യു​ണ്ടാ​യി. ഇ​തെ​ല്ലാം കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​ത് മൂ​വ​ർ സം​ഘം ത​ന്നെ​യാ​ണെ​ന്ന​തി​ന് ബ​ല​മു​ള്ള തെ​ളി​വു​ക​ളാ​യി.

തെ​ളി​വു​ക​ൾ എ​ത്തി​ച്ച​ത് മ​റ്റൊ​രു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കും

ശാ​ന്ത​കു​മാ​രി കൊ​ല​ക്കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷും സം​ഘ​വും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഇ​വ​ർ ന​ട​ത്തി​യ മ​റ്റൊ​രു കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ കൂ​ടി ചു​രു​ൾ അ​ഴി​യു​ക​യു​ണ്ടാ​യി.


2021 ജ​നു​വ​രി 13ന് ​കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ന​ങ്ങാ​ട് എ​ന്ന സ്ഥ​ല​ത്ത് 14കാ​രി​യാ​യ പെ​ണ്‍​കു​ട്ടി മ​രി​ച്ച​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നും ഇ​തി​നു പി​ന്നി​ൽ റ​ഫീ​ക്കാ​ബീ​വി​യും മ​ക​ൻ ഷെ​ഫീ​ക്കു​മാ​ണെ​ന്ന് മൊ​ഴി ല​ഭി​ച്ചു.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ അ​ന്ന് കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന വി​ജി​ത വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്നു. അ​മ്മ​യെ​യും മ​ക​നെ​യും പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ന്ന് വി​ജി​ത ഇ​ൻ​സ്പെ​ക്ട​റെ അ​റി​യി​ച്ചു.

ഹോ​ർ​മോ​ണ്‍ വൈ​ക​ല്യ​ങ്ങ​ളു​ള്ള 14 കാ​രി​യെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ സ​മ​യ​ത്താ​ണ് വീ​ടി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​ക്ത​മാ​യ പ​നി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ര​ണ്ടാം നാ​ൾ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.

ആ ​സ​മ​യം റ​ഫീ​ക്കാ​ബീ​വി​യും മ​ക​നും ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്താ​യി​രു​ന്നു താ​മ​സം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​വാ​സി​ക​ളെ അ​ന്നു ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ആ ​കേ​സി​ന് തു​ന്പു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ശാ​ന്ത​കു​മാ​രി​യു​ടെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യാ​ണ് 14കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഷെ​ഫീ​ക്കും ആ ​പെ​ണ്‍​കു​ട്ടി​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​മെ​ന്ന് ഷെ​ഫീ​ക്കി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​വി​ടെ​യെ​ത്തി​യ ഷെ​ഫീ​ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ ത​ല ഭി​ത്തി​യി​ലേ​ക്ക് ര​ണ്ടു ത​വ​ണ ഇ​ടി​പ്പി​ച്ചു.

തു​ട​ർ​ന്ന് ശാ​ന്ത​കു​മാ​രി​യു​ടെ കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച അ​തേ ചു​റ്റി​ക കൊ​ണ്ട് 14കാ​രി​യെ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തോ​ടെ ഈ ​കേ​സി​ലും ഇ​രു​വ​ർ​ക്കു​മെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ഷെ​ഫീ​ക്കി​നെ​തി​രേ പോ​ക്സോ കേ​സു കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു.

പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ

കേ​സി​ൽ മ​രി​ച്ച​ത് ആ​രെ​ന്ന് തി​രി​ച്ച​റി​യും മു​ൻ​പേ ത​ന്നെ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.

കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, മോ​ഷ​ണം, മോ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​കം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യ​ത്. ഇ​തെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് തെ​ളി​യി​ക്കാ​നാ​യി. പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ 86ാം ദി​വ​സം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

66 സാ​ക്ഷി​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. 141 തൊ​ണ്ടി മു​ത​ലു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​വി​ധ ത​ര​ത്തി​ലു​ള​ള 40 ഓ​ളം രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​നാ​യി. പ്ര​തി​ക​ൾ ക​വ​ർ​ന്നെ​ടു​ത്ത 44.21 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​രു​ന്നു.

2024 മേ​യ് 21ന് ​മൂ​ന്നു പ്ര​തി​ക​ൾ​ക്കും നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ.​എം. ബ​ഷീ​ർ വ​ധ ശി​ക്ഷ വി​ധി​ച്ചു. അ​മ്മ​യ്ക്കും മ​ക​നും വ​ധ​ശി​ക്ഷ വി​ധി​ച്ചു​വെ​ന്ന​തും ഈ ​കേ​സി​ലെ പ്ര​ത്യേ​ക​ത​യാ​ണ്. സ്ത്രീ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന അ​പൂ​ർ​വം കേ​സു​ക​ളി​ൽ ഒ​ന്നു​മാ​ണി​ത്.

സം​സ്ഥാ​ന​ത്ത് വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ സ്ത്രീ​യാ​ണ് റ​ഫീ​ക്കാ​ബീ​വി. ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​തു ന​ൽ​കു​ന്ന​താ​യി​രു​ന്നു ഈ ​വി​ധി.

ക​ന്നി​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് കേ​ന്ദ്ര പു​ര​സ്കാ​രം

അ​ന്വേ​ഷി​ച്ച ആ​ദ്യ​കൊ​ല​ക്കേ​സി​ൽ ത​ന്നെ അ​മ്മ​യും മ​ക​നു​മ​ട​ക്കം മൂ​ന്നു പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ത്ത ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജീ​ഷ് ശ​ശി​യെ തേ​ടി​യെ​ത്തി​യ​ത് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദ​ക്ഷ​താ പു​ര​സ്കാ​ര​മാ​ണ്.

ര​ണ്ട​ര മ​ണി​ക്കൂ​റി​ന​കം കൊ​ല​ക്കേ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ മി​ക​വി​നാ​ണ് ഈ ​അം​ഗീ​കാ​രം. ശാ​സ്താം​കോ​ട്ട ക​രി​ന്തോ​ട്ടു​വ സ്വ​ദേ​ശി​യാ​ണ് പ്ര​ജീ​ഷ്. മ്യൂ​സി​യം, വി​ഴി​ഞ്ഞം, പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ൻ​സ്പെ​ക്റാ​യി​രു​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ര​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ചി​ട്ടു​ണ്ട്.

(അ​വ​സാ​നി​ച്ചു)