ചതിക്കപ്പെടുകയാണെന്ന് പിന്നീട് സംശയം തോന്നിയ യുവാവ് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇവർ ചെക്ക് നല്കി. ബാങ്കിൽ പോയപ്പോൾ അത് വണ്ടിച്ചെക്കാണെന്ന് തെളിഞ്ഞതോടെ യുവാവ് മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
തൊട്ടുപിന്നാലെ യുവാവ് തന്നെ വിവാഹവാഗ്ദാനം നല്കി പീഡനത്തിനിരയാക്കിയതായി ശ്രുതിയും പരാതി നല്കി.ഇതേ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പനടുക്കം എന്ന സ്ഥലത്താണ് ശ്രുതിയുടെ വീടുള്ളത്.
നേരത്തേ ജില്ലയിലെതന്നെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശ്രുതി സമാനമായ പരാതികൾ നല്‍കിയതിന്റെ അനുഭവവും പോലീസിനുണ്ടായിരുന്നു. അതുകൊണ്ട് പോലീസ് ഈ പരാതികൾ വിശദമായ അന്വേഷണത്തിനായി മാറ്റിവച്ചു.
മേല്‍പറമ്പ് പോലീസ് അന്വേഷണം നടത്തി തനിക്കെതിരേ കേസെടുത്തേക്കുമെന്ന് സംശയം തോന്നിയതോടെ ശ്രുതി അടവ് മാറ്റി. മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കുപോയപ്പോൾ തന്നോടൊപ്പം വന്നിരുന്ന ഈ യുവാവ് ആശുപത്രി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് അവിടെ തന്നെയുള്ള ലോഡ്ജിൽവച്ച് തന്നെ പീഡിപ്പിച്ചിരുന്നതായി കാണിച്ച് കർണാടകയിലെ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി.
ഇതോടെ മംഗളൂരു പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയക്കുശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് ശ്രുതിയുടെ കള്ളങ്ങളോരോന്നായി പൊളിക്കാൻ ഒരുങ്ങിയിറങ്ങുകയായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മറ്റൊരു യുവാവിന്റെ പരാതിയിലാണ് മേൽപറമ്പ് പോലീസ് ശ്രുതിക്കെതിരെ ആദ്യ കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാളുടെ കൈയിൽ നിന്നും ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് കേസ്. ഐഎസ്ആർഒയുടെ വ്യാജ തിരിച്ചറിയൽ കാർഡും യുവതിയുടെ പക്കലുണ്ടായിരുന്നതായി ഇയാളുടെ പരാതിയിൽ പറയുന്നു.
എന്നാൽ, ജിംനേഷ്യം പരിശീലകനും പരാതി നല്കാൻ തയാറായ മറ്റു യുവാക്കൾക്കും സ്വർണവും പണവും തിരികെ നല്കി കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ തങ്ങൾക്കുതന്നെ നാണക്കേടാകുമെന്ന് കരുതുന്ന പോലീസ് ഉദ്യോഗസ്ഥരും ഇതിനു പിന്നിലുണ്ട്.
ഭർത്താവിന്റെ ബന്ധുവിനെ കുടുക്കാൻ പോക്സോ കേസ്ഭർത്താവും കുടുംബവുമായി അകന്നുകഴിയുന്ന ശ്രുതി ഭർത്താവിന്റെ ബന്ധുവായ 65 കാരനെ കുടുക്കാൻ എടുത്തുപയോഗിച്ചത് പോക്സോ കേസാണ്. ഇദ്ദേഹം 12 വയസുള്ള തന്റെ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞാണ് ശ്രുതി പോക്സോ കേസ് നല്‍കിയത്.
ജാമ്യമില്ലാ വകുപ്പായതിനാൽ ഇദ്ദേഹത്തിനും ഏറെനാൾ ജയിലിൽ കഴിയേണ്ടിവന്നു. പിന്നെ നാളുകൾ നീണ്ട വിചാരണയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് പോക്സോ കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടത്.
പോക്സോ നിയമമനുസരിച്ച് വിചാരണ നടത്താന്‍ മാത്രമുള്ള തെളിവുകള്‍ ഹാജരാക്കാൻ കഴിയാതെപോയതോടെയാണ് കേസ് തള്ളിയത്. മാത്രമല്ല, കേസിലേക്ക് കുട്ടിയെ വലിച്ചിഴച്ചെന്ന കുറ്റം ചുമത്തി അമ്മയായ ശ്രുതിയെ വിചാരണ ചെയ്യാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കാസര്‍ഗോഡ് സെഷന്‍സ് കോടതി കഴിഞ്ഞദിവസം ശ്രുതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ശ്രുതി ഇപ്പോഴും ഒളിവിലാണ്.