രണ്ടാമത്തെ സിം ഉപേക്ഷിക്കുമോ...?വരാനിരിക്കുന്ന താരിഫ് വർധന രണ്ടാമത്തെ സിം നിർജീവമാക്കുന്നതിലേക്ക് ആളുകളെ നയിക്കില്ലെന്നാണ് കന്പനി അധികൃതർ കണക്കുകൂട്ടുന്നത്. അതേസമയം, കഴിഞ്ഞ തവണ നിരക്കുകൾ ഉയർത്തിയപ്പോൾ എയർടെല്ലിനും Vi യ്ക്കും കുറച്ച് വരിക്കാരെ നഷ്ടമായിരുന്നു.
ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഹൈ-പേയിംഗ് ഉപയോക്താക്കളിൽ ഭൂരിഭാഗവും ജിയോ, എയർടെൽ വരിക്കാരാണ്. അതേസമയം ഒരുപാട് ഉപയോക്താക്കൾ വിഐ സിം ഉപയോഗിക്കുന്നുണ്ട്.
യഥാർഥത്തിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ബദലുകളില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
താരിഫ് എത്ര എത്തും...? ജിയോ അല്ലെങ്കിൽ എയർടെൽ പ്രധാന സിമ്മായും ബിഎസ്എൻഎലും വിഐയും സെക്കൻഡറി സിമ്മായും ഉപയോഗിക്കുന്നവരാകും ഏറെയും. താരിഫ് ഉയരുന്നതോടെ രണ്ടാമത്തെ സിം ഉപേക്ഷിക്കുന്ന പ്രവണത വരില്ലെന്നും പറയാനാകില്ല.
താരിഫുകളുടെ കാര്യത്തിൽ ഓരോ ടെലികോം കമ്പനിയിൽനിന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന ധാരണ ഇപ്പോൾ ഉപയോക്താക്കൾക്കുണ്ട്. അതിനാൽ എത്ര വർധന നടപ്പിലാക്കിയാലും ജിയോ, എയർടെൽ എന്നീ സിമ്മുകൾ ആളുകൾ നിലനിർത്താനാണ് സാധ്യത.
സ്വകാര്യ ടെലികോം വിഭാഗത്തിൽ ജിയോ ഏറ്റവും താങ്ങാനാവുന്ന താരിഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രീമിയം താരിഫ് സെഗ്മെന്റിൽ എയർടെലും വിഐയുമായിരിക്കും പ്രഥമ പരിഗണനയില്‍ ഉണ്ടാകുക എന്നാണ് അറിയുന്നത്.
താരിഫ് എത്രയായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴേ സാധാരണക്കാരുടെ ഉറക്കം നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. താരിഫ് കൂട്ടുമ്പോള്‍ സേവനവും കൂടുമോ എന്ന കാര്യവും മറ്റൊരു വിഷയം.