മകളുടെ ഇഷ്ടപ്രകാരമുള്ള പോക്ക് ആ അമ്മയുടെയും സഹോദരങ്ങളുടെയും മനസിലുണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു. പിന്നീട് ഷൈമോള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച കാര്യം വീട്ടിലേക്ക് വിളിച്ചറിയിച്ചു.
അതറിഞ്ഞ് ഷീലയുടെ ബന്ധുക്കള്‍ കുഞ്ഞിനെ കണ്ട് സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. ഷൈമോള്‍ ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ ജോലിക്കു പോകുന്ന സമയത്ത് അമ്മയെ വഴിയില്‍ വച്ച് കാണുമായിരുന്നു.
കുഞ്ഞ് പെണ്ണായതിന്റെ പേരില്‍ ഷൈമോള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതോടെ കുഞ്ഞ് പെണ്ണായതിന്റെ പേരില്‍ അനിലും മാതാപിതാക്കളും ഇഷ്ടക്കുറവ് കാണിച്ചിരുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് ഷീല പറഞ്ഞു. കുടുംബ സ്വത്തില്നിന്നുള്ള വീതം കിട്ടാനായി അമ്മയ്ക്കും രണ്ടു സഹോദരന്മാര്ക്കുമെതിരേ കേസു കൊടുക്കാന്‍ ഷൈമോളെ നിര്‍ബന്ധിച്ചു.
ഒരു സ്വകാര്യ കന്പനിയിൽ അക്കൗണ്ടന്റ് ജോലിയുണ്ടായിരുന്നത് നിർബന്ധിച്ച് വേണ്ടെന്നു വയ്പിക്കുകയും വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഭര്‍തൃപിതാവ് തന്റെ മകളോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയിരുന്നതായും ഷീല പോലീസിന് മൊഴി നല്കി.
ഷൈമോള്‍ എല്ലാവരെയും പെട്ടെന്നു വിശ്വസിക്കുന്ന പ്രകൃതക്കാരിയായിരുന്നു. അവളെ തെറ്റുകാരിയാക്കാനും പീഡിപ്പിക്കാനും ഭര്‍തൃവീട്ടുകാർ അത് നന്നായി ഉപയോഗിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്മരിക്കുന്നതിനു മുൻപ് ഷൈമോള്‍ക്കു ക്രൂരമായ മര്‍ദനവും പീഡനവും ഏറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തൂങ്ങിമരണം ആണെങ്കിലും നെഞ്ചിലും വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിരുന്നു. ക്ഷതമേറ്റ വയറിനുള്ളില്‍ 500 മില്ലിക്കു മുകളില്‍ രക്തം കെട്ടിക്കിടക്കുന്നനിലയിലായിരുന്നു. ശരീരത്തില്‍ മുറിപ്പാടുകളുമുണ്ടായിരുന്നു.
സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അനിലിനും മാതാപിതാക്കള്‍ക്കുമെതിരേ കേസെടുത്തു. തുടര്‍ന്ന് ഭര്‍ത്താവ് അനില്‍ വര്‍ക്കിയെ അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. നവംബര്‍ 27ന് അനിലിന്റെ പിതാവ് വര്‍ക്കിയെ അറസ്റ്റു ചെയ്തുവെങ്കിലും പ്രായാധിക്യത്തിന്റെ അവശതകളില്‍ വിട്ടയച്ചു.
ചെറിയ കുട്ടികളുടെ സംരക്ഷണം നടത്തേണ്ടതിനാല്‍ അനിലിന്റെ മാതാവിനെ അറസ്റ്റു ചെയ്തിട്ടില്ല. ഷൈമോളുടെ കുഞ്ഞിന്റെ സംരക്ഷണം ഇപ്പോള്‍ കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ്. ഈ കുഞ്ഞിനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് ഷീലയുടെ ആവശ്യം.
സീമ മോഹന്‍ലാല്‍