ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും അദേഹത്തിന്റെ മനസില്‍ നിറയെ അടുത്ത പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
കാലുകള്‍ ഭേദമായതിനുശേഷം ശരത്കുമാര് വീണ്ടും ഭാരദ്വോഹനത്തില്‍ പരിശീലനം തുടങ്ങി. 2023 ജൂലൈയില്‍ ആന്ധ്രയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് പിന്നീട് പങ്കെടുത്തത്.
അതിൽ വെള്ളി മെഡലോടെ രണ്ടാം സ്ഥാനം ശരത്കുമാറിന് ലഭിച്ചു. തുടര്‍ന്നു നവംബറില്‍ ബംഗളൂരുവില്‍ നടന്ന ഓള് ഇന്ത്യ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ശക്തമായ തിരിച്ചുവരവാണ് ശരത്കുമാര് നടത്തിയത്.
മെഡല്‍ പെരുമഴ2018 ല്‍ ഉദയ്പൂരില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണമെഡലുകള്‍, ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യ ഫസ്റ്റ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്, 2019ല്‍ ഹോങ്കോംഗില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ നാല് സ്വര്‍ണമെഡല്‍,
സെപ്റ്റംബറില്‍ കാനഡയില്‍ നടന്ന കോമണ്‍വെല്‍ത്ത് പവര്‍ ലിഫ്ടിംഗിലും കോമണ്‍വെല്‍ത്ത് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ച് സ്വര്‍ണമെഡലുകള്‍, 2022-ല്‍ ആലപ്പുഴയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍,
2023 ജൂലൈയില്‍ ആന്ധ്രയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍, നവംബറില്‍ ബംഗളൂരുവില്‍ നടന്ന ബെഞ്ച് പ്രസ് മത്സരത്തില്‍ സ്വര്‍ണമെഡല്‍... ശരത്കുമാറിന്റെ മെഡല്‍ കൊയ്ത്ത് തുടരുകയാണ്.
ജൂലൈയില്‍ മധ്യപ്രദേശില്‍ നടക്കുന്ന പോലീസ് നാഷണല്‍ മീറ്റിലും മാസ്റ്റേഴ്സ് വേള്‍ഡ് പവര്‍ ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റിക്കാര്‍ഡ് നേട്ടമാണ് ശരത്കുമാറിന്റെ അടുത്ത ലക്ഷ്യം.
ഇതിനായി ജോലിയിലെ ഇടവേളകളില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലുള്ള കാലി ബി ജിമ്മില്‍ പരിശീലനം നടത്തുന്നുണ്ട്. 120 കിലോ വിഭാഗത്തിലാണ് ശരത് മത്സരിക്കുന്നത്.
കുടുംബംഭാര്യ മഞ്ജുവും മക്കളായ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതി ശരത്തും പത്താം ക്ലാസ് ഫലം കാത്തിരിക്കുന്ന അശ്വിന് ശരത്തും പൂര്‍ണപിന്തുണയുമായി ശരത്തിനൊപ്പം എപ്പോഴുമുണ്ട്.
അശ്വിന് പവര്ലിഫ്ടിംഗില് സ്റ്റേറ്റ് സബ് ജൂനിയര്‍ ചാമ്പ്യനാണ്. 2020-ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2022-ല്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും ശരത്തിന് ലഭിച്ചിട്ടുണ്ട്.