ഒൻപതാമത്തെ ദിവസം 5545 മീറ്റർ ഉയരത്തിൽ കലാപത്തർ അവിടെനിന്നും ബേസ് ക്യാമ്പായ ലുംബൂച്ചേയിൽ തിരിച്ചെത്തി. അന്നുതന്നെ 5400 മീറ്റർ ഉയരത്തിലുള്ള ലബൂഷെ ഹൈ ക്യാമ്പിൽ എത്തി.
ലബൂഷെ കൊടുമുടിയുടെ മുകളിലേക്ക് എവറസ്റ്റ് കയറണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു പർവതാരോഹകനും ആദ്യം കയറേണ്ട പർവതമാണ് ലബൂഷെ പർവതം. 6119 മീറ്റർ ഉയരത്തിൽ മഞ്ഞു മൂടിയ പർവതത്തിലേക്കുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്. ഒരു മഞ്ഞുപാളി തെന്നിമാറിയൽ അപകടം ഉറപ്പാണ്.
പത്താമത്തെ ദിവസം പുലർച്ചെ രണ്ടിന് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ റോപ്പിലൂടെ പിടിച്ച് ഉപകരണങ്ങളുടെ സഹായത്തോടെ ലബൂഷെ പീക്കിലെത്തി ഇന്ത്യൻ പതാക ഉയരുമ്പോൾ രാവിലെ കഴിഞ്ഞിരുന്നു.
യാത്രയിലുടെനീളം ഒപ്പമുണ്ടായിരുന്ന ഫുറ താഷി ഷെർപ്പയുമൊത്ത് വീണ്ടും മലയിറക്കം. രണ്ടര ദിവസം കൊണ്ട് തിരിച്ചിറങ്ങി ലുക്ല എയർപോർട്ടിൽ എത്തുമ്പോൾ മഞ്ഞുവീഴ്ചയിൽ എയർപോർട്ട് അടച്ചിരുന്നു.
വീണ്ടും ചോപ്രകിലേക്ക് നടന്ന് ഇറങ്ങി അവിടെ നിന്നും ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിൽ. രണ്ടരലക്ഷത്തോളം രൂപയാണ് യാത്രയുടെ ചെലവ്. ഐടി പ്രഫഷണൽ കൂടിയായ അഭിലാഷിന് സാഹസികമായ മലകയറ്റം എന്നും ഒരു ഹരമാണ്.
ഇത്തവണത്തെ യാത്രയ്ക്ക് എടുക്കാൻ മറന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ഫ്ലാഗ് അടുത്ത തവണ ഇന്ത്യൻ ഫ്ലാഗിനൊപ്പം 8848 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ് അഭിലാഷ്.
സൗദിയിലെ ജോലി രാജിവച്ച അഭിലാഷ് കുട്ടികൾക്കൊപ്പം അയർലണ്ടിലുള്ള ഭാര്യയുടെ അടുക്കലേക്ക് പോകാനുള്ള തിരക്കിലാണ്.