ഈ വെള്ളം സംഭരിക്കാനായുള്ള ചെറിയ തടാകങ്ങളിൽനിന്നു മനുഷ്യരും മറ്റു ജീവികളും ദാഹമകറ്റുന്നു. ഇവയുടെ പ്രവർത്തനങ്ങൾക്കായി പ്ലന്പർമാരെയും ടാങ്ക് ക്ലീനർമാരെയും നിയമിച്ചിട്ടുണ്ട്. അന്റാർട്ടിക്കയിലെ ടൂർ സീസൺ ആകെ നാലു മാസമേയുള്ളൂ.
ഒക്ടോബർ പകുതി മുതൽ ഫെബ്രുവരി വരെ. ഈ സമയം അന്റാർട്ടിക്കയിൽ വേനൽക്കാലമാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് നേരെ വിപരീതമാണ് അവിടെ. ബാക്കിയുള്ള മാസങ്ങളിൽ കടൽ മുഴുവൻ ഐസ് മൂടി കിടക്കുന്നതിനാൽ യാത്ര സാധ്യമല്ല.
അന്റാർട്ടിക്ക എത്ര മനോഹരവും വൈവിധ്യപൂർണവുമാണ്. ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടു കൂടുന്ന പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക് പെനിൻസുല. കഴിഞ്ഞ 50 വർഷത്തിനിടയിൽ, അന്റാർട്ടിക് ഉപദ്വീപിലുടനീളമുള്ള ശരാശരി താപനില വർധിച്ചു.
ഇത് ഭൂമിയിലെ ശരാശരി താപനില വർധനവിന്റെ അഞ്ചിരട്ടിയാണ്. ഇതുമൂലം പെൻഗ്വിനുകളുടെ ജീവിതരീതിയിലും ഇവിടെ വളരുന്ന ചിലയിനം പായലുകളുടെ വളർച്ചാരീതിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായതായി ഗവേഷകർ വിലയിരുത്തിയിട്ടുണ്ട്.
രക്ത വെള്ളച്ചാട്ടം54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്ലർ ഹിമാനി പ്രദേശം. 1911ൽ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണിൽ ഒരു കാഴ്ച പെട്ടു.
ഹിമാനിയുടെ നെറുകയിൽനിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന "രക്തം’. ടെയ്ലർ ഹിമാനിയിലെ വെളുത്ത മഞ്ഞിൽ കടുത്ത ചുവപ്പുനിറം കലർന്ന് ഒഴുകുന്നു. ബ്ലഡ് ഫോൾസ് എന്നാണവർ അതിനു നൽകിയ പേര്.
വർഷങ്ങളോളം ഈ ചുവന്ന നിറത്തിന്റെ ഉറവിടം ഒരു രഹസ്യമായി തുടർന്നു. 2017 ൽ ശാസ്ത്രജ്ഞർ ഇതിന്റെ കാരണം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഹിമാനിയുടെ ഉള്ളിൽനിന്ന് ഒഴുകുന്ന വെള്ളം, ഉപ്പും ഓക്സിഡൈസ്ഡ് ഇരുമ്പും കൂടുതലുള്ള ഒരു സബ്ഗ്ലേഷ്യൽ തടാകത്തിൽ നിന്നാണ് വരുന്നത്.
ഓക്സിജനുമായി സമ്പർക്കം പുലർത്തിയപ്പോൾ ഇരുമ്പ് തുരുമ്പെടുത്തു, വെള്ളത്തിന് ചുവന്ന നിറം കലർന്നു. ’ബ്ലഡ് ഫാൾസ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ ഇന്ത്യ പോസ്റ്റിന്റെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് അടുത്തിടെ തുറന്നു.
1984ൽ ദക്ഷിണ ഗംഗോത്രി സ്റ്റേഷനിലും 1990ൽ മൈത്രി സ്റ്റേഷനിലും ഇന്ത്യ പോസ്റ്റ് തപാൽ ഓഫീസ് സ്ഥാപിച്ചിരുന്നു ഈ പരിശ്രമം ഒരു നാഴികക്കല്ലാണ്. നമ്മുടെ ശാസ്ത്രജ്ഞർക്ക് വാട്സാപ്പ് ഉൾപ്പെടെയുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളുണ്ട്.
വേഗത കുറവാണെങ്കിലും അവർ അവരുടെ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ആളുകൾ കത്തുകൾ എഴുതുന്നത് പൂർണമായും നിർത്തിയ കാലഘട്ടത്തിൽ അന്റാർട്ടിക്ക എന്ന് പതിച്ച കത്തുകൾ ലഭിക്കുന്നത് ഒരു സ്മരണയാണ്.
ഞങ്ങൾ കത്തുകൾ വർഷത്തിലൊരിക്കൽ ശേഖരിച്ച് ഗോവയിലെ ഞങ്ങളുടെ ആസ്ഥാനത്തേക്ക് അയയ്ക്കും. ശാസ്ത്രജ്ഞരുടെ കുടുംബങ്ങൾക്ക് അവ അയച്ചുനൽകും’’, ഗ്രൂപ്പ് ഡയറക്ടർ (അന്റാർട്ടിക് ഓപ്പറേഷൻസ്) ശൈലേന്ദ്ര സൈനി പറയുന്നു.
സംരക്ഷിക്കാം ഈ ഭൂഖണ്ഡത്തെകാർബൺ പുറംതള്ളൽ ലോകത്ത് കുറഞ്ഞാൽ ഈ ഭൂഖണ്ഡത്തെ സംരക്ഷിക്കാം. എസിയും വാഹനപുക പുറംതള്ളലും ഒക്കെ ഈ ഭൂമിയെ വിഴുങ്ങുന്നത് ക്രമേണ കുറച്ചാൽ അത് ഭാവിയെ കരുപ്പിടിക്കുന്നതാക്കും ശാസ്ത്രജ്ഞർ പറയുന്നു.