ഇത് കുച്ചിപ്പുടിയുടെ അപൂര്‍വ്വ ചാരുതയൊരുക്കി. സ്ക്രിപ്റ്റ് ശിവപുരാണത്തില്‍ നിന്ന് എഡിറ്റ് ചെയ്തു. ബിജീഷ് കൃഷ്ണയാണ് സംഗീതം നിര്‍വഹിച്ച് പാടിയത്. താളരചന കലാമണ്ഡലം ചാരുദത്തും ആര്‍എല്‍വി ഹേമന്ത് ലക്ഷ്മണും.
എട്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ലൈവ് ഓര്‍ക്കസ്ട്രയിലായിരുന്നു "ജ്വാലാമുഖി' അവതരണം. പാര്‍വതിയുടെ സഹോദരന് മഞ്ജുനാഥ് മേനോനാണ് ഗഞ്ചിറ വായിച്ചത്. ഒന്നേകാല്‍ മണിക്കൂറായിരുന്നു പരിപാടിയുടെ ദൈര്‍ഘ്യം.
ജ്വാലാമുഖി കൂടുതല്‍ വേദികളില്‍ എത്തിക്കാനുളള ശ്രമത്തിലാണ് അഡ്വ.പാര്‍വതി. സതിയുടേത് പോലെ ശക്തിമത്തായ വേഷം "ജ്വാലാമുഖി'യില്‍ അവതരിപ്പിക്കാനായതില്‍ അതീവചാരിതാര്‍ഥ്യം ഉണ്ടെന്നു പാര്‍വതി പറഞ്ഞു.
കുച്ചിപ്പുടിക്ക് തനത് തലങ്ങളും ഘടനയുമുണ്ട്. അഭിനയത്തോട് ഇഷ്ടമുള്ളതിനാല്‍ അതിനവസരവും കുച്ചിപ്പുടി ഒരുക്കുന്നുണ്ടെന്നാണ് അഡ്വ. പാര്‍വതി മേനോന്റെ അഭിപ്രായം.
കുടുംബത്തിന്റെ പിന്തുണ പൊതുപരീക്ഷകളുടെ സമയത്ത് മക്കളെ മറ്റു കലാപരമായ പഠനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍. ഇവിടെയാണ് അഡ്വ. പാര്‍വതിയുടെ രക്ഷിതാക്കള്‍ വ്യത്യസ്തരാകുന്നത്.
പരീക്ഷാസമയത്തുപോലും മകള്‍ നൃത്തം അഭ്യസിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചവരാണ് ഇരുവരും. "ചെറിയ ക്ലാസ് മുതല്‍ പരീക്ഷയുടെ തലേന്ന് പോലും ഡാന്‍സ് പ്രാക്ടീസ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ആളാണ് എന്റെ അമ്മ. അതുകൊണ്ടുതന്നെ പരീക്ഷയാണ് ഇന്ന് നൃത്തപഠനം മാറ്റിവയ്ക്കണമെന്ന ചിന്ത എനിക്ക് ഉണ്ടായിട്ടില്ല.
പഠനവും നൃത്തവും പാരലലായി കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ജോലി ചെയ്യുന്ന സമയത്ത് അത് ആത്മാര്‍ഥമായി ചെയ്യുക, ബാക്കി സമയത്ത് മറ്റു കാര്യങ്ങള്‍ ചെയ്യുക, അതാണ് എന്റെ പോളിസി. എന്റെ കലാപരമായ എല്ലാ കഴിവുകള്‍ക്കും പിന്തുണയേകുന്നത് അച്ഛനും അമ്മയുമാണ്. കുടുംബത്തിന്റെ ഫുള്‍ സപ്പോര്‍ട്ടുണ്ട്- 'പാര്‍വതി പറഞ്ഞു.
അഭിഭാഷ കുടുംബത്തിലെ അഞ്ചാം തലമുറക്കാരിയാണ് പാര്‍വതി. ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ പാര്‍വതി കേരള ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ബിരുദാനന്തര ബിരുദത്തിന് തയാറെടുക്കുകയാണ് ഇപ്പോള്‍. കുച്ചിപ്പുടിയില്‍ ഡിപ്ലോമയുള്ള പാര്‍വതി യുവകലാകാരന്മാര്ക്കുള്ള സിസിആര്‍ടി സ്കോളര്‍ഷിപ്പും നേടിയുണ്ട്.