പക്ഷേ, ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ ആ ലൊക്കേഷനില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. എങ്കിലും പുതിയതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയിരത്തിലധികം സ്ഥാപനങ്ങള്‍ ഉള്ളതില്‍ മിക്ക യൂണിഫോമും ഏതാണ്ട് ഒരുപോലെയാണ്.
അതിനിടയില്‍ സാരി മാത്രം കണ്ട്, മുഖം കാണാത്ത ഒരാളെ എങ്ങനെ കണ്ടെത്തും എന്നത് ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും എസ്ഐ അനൂപ് ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ഫോട്ടോയില്‍ കണ്ട സാരി നഗരത്തിലെ ഒരു പ്രമുഖ തുണിക്കടയുടെ യൂണിഫോം ആണെന്നു കണ്ടെത്തി.
ആയിരത്തിലധികം ജീവനക്കാരുള്ള വസ്ത്രശാലയില്‍ യുവതിയെ അന്വേഷിച്ചെങ്കിലും എസ്ഐ അനൂപിനും സംഘത്തിനും കണ്ടെത്താനായില്ല.
പരാതിയുമായെത്തിയ യുവതിഅന്വേഷണം പുരോഗമിക്കവേ, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരേ പരാതിയുമായി ഒരു യുവതിയെത്തി. പരാതി സ്വീകരിച്ച എസ്ഐ അനൂപിനോട് എന്നും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ മര്‍ദനത്തെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്.
പരാതി കേള്‍ക്കുന്നതിനിടെ യുവതി എവിടെയാണ് ജോലി ചെയ്യുന്നതെന്ന് എസ്ഐ അനൂപ് ചോദിച്ചു. നഗരത്തിലെ പ്രമുഖ ടെക്സൈറ്റല്‍ ഷോപ്പിലെ സെയില്‍സ് ഗേളാണെന്നായിരുന്നു യുവതിയുടെ മറുപടി. ഭര്‍ത്താവ് മദ്യപിച്ച് ഇടയ്ക്ക് ജോലി സ്ഥലത്തു വന്ന് പ്രശ്നമുണ്ടാക്കാറുണ്ടെന്നും യുവതി പറഞ്ഞു.
സെയില്‍സ് ഗേള്‍ എന്നു കേട്ടപ്പോള്‍ തന്റെ മൊബൈലിലുള്ള യൂണിഫോം ധരിച്ച് സ്കൂട്ടറിലിരിക്കുന്ന യുവതിയുടെ ചിത്രം എസ്ഐ അനൂപ് അവരെ കാണിച്ചിട്ട് ഇത് എവിടത്തെ യൂണിഫോം ആണെന്ന് അറിയാമോയെന്നു ചോദിച്ചു.
ഇത് താന്‍ ജോലി ചെയ്യുന്ന തുണിക്കടയിലെ യൂണിഫോം ആണെന്നു യുവതി പറഞ്ഞു. ഫോട്ടോ ഒന്നു കൂടി കാണിക്കുമോയെന്നു ചോദിച്ചു എസ്ഐ അനൂപിന്റെ കൈയില്‍ നിന്ന് മൊബൈല്‍ഫോണ്‍ യുവതി വാങ്ങി.
ഇതു ഞാന്‍ തന്നെഫോട്ടോ നോക്കിയ യുവതി ഇതു താന്‍ തന്നെയാണെന്ന് എസ്ഐ അനൂപിനോട് പറഞ്ഞു. തന്റെ മുന്നില്‍ നില്ക്കുന്ന ആള് മോഷ്ടാവിലേക്കുള്ള അകലം കുറയ്ക്കുമെന്ന് എസ്ഐയ്ക്കു തോന്നി. എന്താണ് കാര്യമെന്നു യുവതി ചോദിച്ചു.
സ്കൂട്ടറിന് ഫൈന്‍ ഉണ്ടെന്നും അന്ന് വാഹനം ഓടിച്ചിരുന്നത് ആരാണെന്നും എസ്ഐ ചോദിച്ചു. തന്റെ ആണ് സുഹൃത്താണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്നും അയാളുടെ കൂടെ ജോലി ചെയ്യുന്ന ആളുടെയാണ് വാഹനമെന്നും അവര്‍ വെളിപ്പെടുത്തി.
വഴിയില്‍വച്ച് തന്നെ കണ്ടപ്പോള്‍ വീട്ടില്‍ ഇറക്കി തരാമെന്നു പറഞ്ഞ് സ്കൂട്ടറില്‍ കയറ്റിയതാണെന്നും ഫൈന്‍ ഉണ്ടെങ്കില്‍ അത് താന്‍ അടച്ചോളാമെന്നും യുവതി പറഞ്ഞു. എസ്ഐ അനൂപ് രണ്ടുപേരുടെയും മൊബൈല്‍ നമ്പറുകള്‍ വാങ്ങി.
ട്രാഫിക് ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത ശേഷം ഫൈന്‍ അടച്ചാല്‍ മതിയെന്നു പറഞ്ഞ് അവരെ പറഞ്ഞുവിട്ടു. അതിനുശേഷം എസ്ഐ റിഷാദലിയെ വിളിച്ച് നടന്ന കാര്യങ്ങള്‍ അറിയിച്ചു. രണ്ടു മൊബൈല്‍ നമ്പറുകളും കൈമാറി.
പ്രതിയിലേക്ക്തുടര്ന്ന് കോഴിക്കോട് സൈബര്‍ സെല്ലില്‍നിന്നും നമ്പറിന്റെ കോൾ ഡീറ്റെയിൽസ് ശേഖരിച്ചു. മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ എറണാകുളം കാണിച്ചതിനാല്‍ എസ്ഐ ഷൈലേന്ദ്രന്, എസ്സിപിഒ തഹസീം എന്നിവരെ എറണാകുളത്തേക്ക് അയച്ചു.
അവര്‍ക്കു വേണ്ട സഹായങ്ങള്‍ എസ്ഐ അനൂപ് ഒരുക്കി. ആ ദിവസത്തെ അന്വേഷണത്തിനൊടുവില്‍ സ്കൂട്ടര്‍ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിനു മുന്നില്‍നിന്നു പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി ആ ഹോട്ടലിലെ ജീവനക്കാരന് ആണെന്നും കണ്ടെത്തി.
പോലീസ് സംഘം ഹോട്ടലിലെത്തി ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ കൊല്ലം സ്വദേശി സീനത് മന്‍സിലില്‍ സക്കീര്‍ ഹുസൈന്(42) താനാണ് സ്കൂട്ടര്‍ മോഷ്ടിച്ചതെന്ന് സമ്മതിച്ചു. കോഴിക്കോട് ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സക്കീര്‍ ഹുസൈന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.
സംഭവ ദിവസം ചായകുടിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് താക്കോല്‍ വണ്ടിയില്‍ തന്നെയിട്ടിരിക്കുന്ന ഒരു സ്കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടത്. സ്കൂട്ടര്‍ അവിടെ നിന്നും എടുത്ത ശേഷം താമസ സ്ഥലത്തെത്തി വസ്ത്രങ്ങളും മറ്റും എടുത്ത് എറണാകുളത്തേക്ക് ജോലി തേടി പോരുകയായിരുന്നു.
തുടര്‍ന്ന് എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലിക്കു ചേര്‍ന്നു. പ്രതി കുറ്റസമ്മതം നടത്തിയതോടെ ഒരാഴ്ചയായി പോലീസിനെ വട്ടം കറക്കിയ കേസ് അന്വേഷണത്തിന് പരിസമാപ്തിയായി. തുടര്‍ന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. വാഹനം കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ സ്കൂട്ടര്‍ ഉടമയ്ക്ക് വിട്ടു നല്‍കും.