അതിനായി കാണികുടിലിൽ ബ്രൗൺ ദിവസങ്ങളോളം താമസിച്ചിരുന്നു. പരിശീലനം നൽകിയ ഒരു ജീവനക്കാരനെയും അവിടെ നിയമിച്ചിരുന്നു ഒരു കാണിക്കാരനെയും ഇവിടെ കാവലിനായി ഏർപ്പാടാക്കി.
1855 മുതൽ 1858 ജൂൺ വരെ രാവിലെ 6 മുതൽ രാത്രി പത്തുവരെ ഒരോ മണിക്കൂറും ഇടവിട്ടു കാലാവസ്ഥനിരീക്ഷണങ്ങൾ നടത്തി അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രണ്ട് മണിക്കൂർ ഇടവിട്ടായി നിരീക്ഷണം.
രണ്ടിടത്തും ഒരു സമയത്ത് നിരീക്ഷണങ്ങൾ നടത്താൻ തിരുവനന്തപുരത്തെ ഒബ്സർവേറ്ററി കുന്നിൽനിന്ന് വലിയൊരു കണ്ണാടിയിൽ സൂര്യവെട്ടം പ്രതിഫലിപ്പിച്ച് മിന്നൽ പിണരുകളായി അഗസ്ത്യ ഒബ്സർവേറ്ററിയിൽ അയച്ചാണ് നിരീക്ഷണസമയം അറിയിച്ചിരുന്നത്.
ഈ രണ്ടിടത്തേയും നീരീക്ഷണങ്ങൾ താരതമ്യം ചെയ്ത് പിശകുപറ്റാത്ത നിഗമനങ്ങളിലെത്താൻ ഈ സംവിധാനം സഹായിച്ചിരുന്നു. രണ്ടു നിലയങ്ങളിൽനിന്നും ദിനവും ആയിരത്തിലേറെ നിരീക്ഷണങ്ങൾ നടത്തുകയും അത് ക്രോഡീകരിച്ച് ഗവ.പ്രസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
ഈ നിരീക്ഷണങ്ങൾ തിരുവിതാംകൂറിലെ കാലാവസ്ഥ നിരീക്ഷണ മഹിമയപ്പറ്റിയുള്ള പൊലിമ ലോകമെമ്പാടും പരന്നു. ഇതിൽ സന്തോഷവനായ രാജാവ് നിരവധി സമ്മാനങ്ങൾ നൽകിയതായും ഈ നിരീക്ഷണങ്ങൾ കാണാൻ രാജാവ് ഈ കുന്നിൽ എത്തിയിരുന്നതായും രേഖകളിൽ പറയുന്നു.
അഗസ്ത്യമലയിൽ എത്താൻ ജോൺ അലൻ ബ്രൗൺ വനത്തിൽ പാതവെട്ടി. നദിയ്ക്ക് മുകളിൽ പാലവും പണിതു. കുതിരപ്പുറത്താണ് എത്തിയിരുന്നത്. അലൻ ബ്രൗൺ 1869 ൽ തന്റെ നാട്ടിലേയ്ക്ക് പോയതേടെ അഗസ്ത്യഒബ്സർവേറ്ററി വിശകലനം ആരും നടത്തിയില്ല. മഴക്കാറ്റേറ്റ് നിലയം നിലംപൊത്തി. അങ്ങിനെ സ്വാതിതിരുനാളിന്റെ പരിലാളനയേറ്റ് സ്ഥാപിച്ച അഗസ്ത്യഒബ്സർവേറ്ററി ഓർമയിൽ ഒതുങ്ങി.
ജോൺ അലൻ ബ്രൗൺ വന്നാൽ താമസിക്കുന്ന പഴയൊരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണാമായിരുന്നു. പക്ഷേ കാട്ടുകള്ളന്മാരും വേട്ടക്കാരും പഴമയാർന്ന മന്ദിരത്തെ നശിപ്പിച്ചു.