നെല്ലിക്കാ സംഭാരം10 നെല്ലിക്ക അടര്‍ത്തി കുരു കളഞ്ഞ് ഒരു മുറി തേങ്ങ ചെരണ്ടി ഒരു പച്ചമുളകും ഒരു കഷണം ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്തു അരച്ചു ജ്യൂസാക്കി വെള്ളം ചേര്‍ത്തു അരിച്ചെടുക്കുക. നെല്ലിക്കയ്ക്കു പകരം മാങ്ങയും ഇതേ രീതിയില്‍ സംഭാരമായി മാറ്റാം.
മുരിങ്ങയില സംഭാരം ആവശ്യമുള്ള സാധനങ്ങള്‍: വെള്ളം - രണ്ടു കപ്പ്
മുരിങ്ങയില - അര കപ്പ്
തൈര് - അര കപ്പ്
ഇഞ്ചി - ഒരു കഷ്ണം
ഉള്ളി - മൂന്നെണ്ണം
കാന്താരി - മൂന്നെണ്ണം
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:മുരിങ്ങയില രണ്ടു കപ്പ് വെള്ളം ഒഴിച്ച് പത്തു മിനിറ്റ് തിളപ്പിക്കുക. ഇത് അരിച്ച് തണുപ്പിക്കുക. ഇതിലേക്ക് തൈര് ഉടച്ചത്, ഉപ്പ്, മറ്റു ചേരുവകള്‍ ചതച്ചത്
ചേര്‍ത്തിളക്കുക.
കുക്കുമ്പര്‍ - ഇഞ്ചി ജ്യൂസ്കുക്കുമ്പര് - 1
ഇഞ്ചി - ഇടത്തരം കഷ്ണം
പഞ്ചസാര - മൂന്നു ടീസ്പൂണ്‍
ജീരകപൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെള്ളം - ഒരു കപ്പ്
തയാറാക്കേണ്ട വിധം:കുക്കുമ്പര്‍ തൊലികളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലികളയുക. കുക്കുമ്പര്‍, ഇഞ്ചി എന്നിവ വെള്ളം ചേര്‍ത്തടിച്ച് ജ്യൂസാക്കുക. ഇതിലേക്ക് ജീരകപൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
കരിക്ക് ജ്യൂസ്കരിക്കിന്റെ വെള്ളവും അകക്കാമ്പും മിക്സിയിലിട്ട് നല്ല പോലെ അടിക്കുക. ഇതിലേക്ക് പഞ്ചസാര നാല് ടീസ്പൂണ്‍, ഏലയ്ക്ക് പൊടിച്ചത്, പാല് എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
വെള്ളരി ജ്യൂസ്സാലഡ് വെള്ളരി - രണ്ട്
നാരങ്ങാനീരും പഞ്ചസാരയും ആവശ്യത്തിന്
വെള്ളരി തൊലി ചെത്തി കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കി ഇതില്‍ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മിക്സിയിലടിച്ച് ഐസ് ക്യൂബിട്ട് ഉപയോഗിക്കുക.
ലസിഅധികം പുളിക്കാത്ത കട്ടത്തൈര് - രണ്ടു കപ്പ്
പഞ്ചസാര - നാല് ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് - ഒരു കഷ്ണം
നാരങ്ങാനീര് - മൂന്നു ടീസ്പൂണ്‍
വെള്ളം - ഒന്നേകാല്‍ കപ്പ്
ഉപ്പ് - പാകത്തിന്
ചേരുവകളെല്ലാം ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ഉപയോഗിക്കുക.
തണ്ണിമത്തന് പുതിന ജ്യൂസ്തണ്ണിമത്തന് - ഒരു കപ്പ്
നാരാങ്ങാനീര് - അര ടീസ്പൂണ്‍
തേന്‍ - അര ടീസ്പൂണ്‍
ഐസ് ക്യൂബ് - ആവശ്യത്തിന്
പുതിനയില - മൂന്നെണ്ണം
തയാറാക്കുന്ന വിധം:തണ്ണിമത്തന്, നാരങ്ങ നീര്, ഐസ് ക്യൂബ് എന്നിവ മിക്സിയില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി ചേര്‍ത്തിളക്കുക. ശേഷം ഗ്ലാസിലാക്കി പുതിനയില ചേര്‍ത്ത് അലങ്കരിക്കുക.