ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്. കൂടാതെ, കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാണോയെന്ന് അറിയാനായി 20 ചോദ്യങ്ങളും നൽകുന്നുണ്ട്.
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ തന്നെ ഡിജിറ്റൽ അഡിക്ഷന് അടിമകളാണോയെന്ന് കണ്ടെത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
വിളിക്കൂ... ചിരിയിൽ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായി തുടങ്ങിയ ചിരി പദ്ധതിയുടെ ഹെൽപ് ലൈൻ (9497900200) നമ്പറിലൂടെയാണ് ഇപ്പോൾ ഡി-ഡാഡിന്റെ പ്രവർത്തനം. ചിരിയുടെ ഹെൽപ് ലൈനിലൂടെ ദിനംപ്രതി പത്തോളം കോളുകൾ ഇത് സംബന്ധിച്ച് വരാറുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
സ്മാർട്ട് ഫോണുകൾക്ക് അടിമകളായ കുട്ടികളുടെ രക്ഷിതാക്കളാണ് കൂടുതലും വിളിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ മൊബൈൽ നൽകാത്തതിനെത്തുടർന്ന് പിതാവിന്റെ കാർ തല്ലിതകർത്ത സംഭവം വരെ ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൗൺസലിംഗിനോട് കുട്ടികൾക്ക് വിമുഖതമൊബൈൽ ഫോണിന് അടിമകളായ കുട്ടികളിൽ പലരും കൗൺസലിംഗിനോട് വിമുഖത കാണിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചിരി ഹെൽപ് ലൈനിലൂടെ രക്ഷിതാക്കൾ വിളിച്ച് ബുക്ക് ചെയ്യുമെങ്കിലും കുട്ടികൾ കൗൺസലിംഗിന് എത്തുന്നില്ല.
എന്നാൽ, ചില കുട്ടികൾ ആദ്യഘട്ടത്തിൽ കൗൺസലിംഗിനോട് സഹരിക്കുകയും പിന്നീട് വിമുഖത കാണിക്കുകയും ചെയ്യുന്നുണ്ടന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വീടുകൾ കയറി ഇറങ്ങി വിരസതയുള്ള കുട്ടികളെ കണ്ടെത്തി ഡി-അഡിക്ഷൻ സെന്ററിൽ എത്തിക്കാറുണ്ടെങ്കിലും കുട്ടികൾ കൗൺസലിംഗിനോട് സഹകരിക്കാറില്ല.
രക്ഷിതാക്കൾക്കും മറ്റും ബോധവത്കരണം നടത്താനായി ഡി-അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി വരുന്നുണ്ട്.
അനുമോൾ ജോയ്