കാനന പാതയാണിത്. കൊടുകയറ്റവും പാറക്കല്ലുകളും നിറഞ്ഞവ. എന്നാൽ ഇവിടെത്തെ നിവാസികൾക്ക് ഈ പാറക്കല്ലുകൾ ഒരു വിഷയമേ അല്ല. തോളിൽ കനത്ത ഭാരവും ചുമന്ന് ഇവർ ചെരിപ്പിടാതെ പാത താണ്ടും.
ഇവിടെ ഇപ്പോൾ ഏകദേശം 130 കുടുംബങ്ങളാണുള്ളത്. പുതിയ തലമുറയിൽ പെട്ടവർ പുറം നാടുകളിൽ ജോലിയും കുടുംബവുമായി കഴിയുകയാണ്. ഇവിടെ വരുമ്പോൾ അവർ ഇവിടുത്തെ ആചാരങ്ങളാണ് പിന്തുടരുന്നത്.
കുമളി - ദിണ്ടിഗൽ റോഡിലൂടെയാണ് ഈ റൂട്ട്. യാത്രക്കാർക്ക് പെരിയകുളത്ത് നിന്ന് കുമ്പക്കരയിലേക്ക് തിരിയാം. കുമ്പക്കരയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. ദൂരം വെറും എട്ടു കിലോമീറ്ററാണ്. എന്നാൽ ഇത് മറികടക്കാൻ ആറു മണിക്കൂർ വരെ എടുത്തേക്കാം.
കൊടൈക്കനാൽ ഭാഗത്തുള്ള യാത്രക്കാർക്ക് വട്ടക്കനാലിൽ നിന്ന് കാൽനടയായി യാത്ര ആരംഭിക്കാം. ഇത് ആറു കിലോമീറ്റർ ദൂരമാണ്, നാലു മണിക്കൂറെടുക്കും. ഒരു വാൻ സന്ദർശകരെ തമിഴ്നാട് ഗ്രാമങ്ങളിലൂടെ കുള്ളൻ മാങ്ങകൾ വളരുന്ന തോട്ടത്തിലേക്ക് കൊണ്ടുപോകുന്നു.
ഇവിടെ നിന്നു കൊടൈ മലനിരകളുടെ താഴ്വരകളിലേക്ക് നടന്നു പോകണം. കുത്തനെയുള്ള കുന്നുകളും കൊടും കാടുകളും യാത്രക്കാർക്ക് മുന്നിൽ കിടക്കുന്നു. ഒരു സമയം ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന പാത വളരെ ഇടുങ്ങിയതാണ്.
കയറ്റം കുത്തനെയുള്ളതാണ്, ഇരുവശത്തും നാരങ്ങകൾ സമൃദ്ധമായി വളരുന്നു. ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലുമായി ആഴത്തിലുള്ള കുഴികൾ. വന്യജീവികളുടെ ശബ്ദങ്ങൾ സഞ്ചാരികളെ സ്വാഗതം ചെയ്യും.
പാതയുടെ വശങ്ങളിൽ ചെറിയ ആരാധനാലയങ്ങൾ കാണാം. കുത്തനെയുള്ള കയറ്റങ്ങൾ സന്ദർശകർക്ക് ക്ഷീണമുണ്ടാക്കും. അത് തടയാൻ കാട്ടുരവികളും ചോലകളും ധാരാളം. വഴിയിലെ കാട്ടരുവികളിൽ നിന്ന് ശുദ്ധവുമായ വെള്ളം കുടിച്ച് ദാഹം ശമിപ്പിക്കാം.
വലിയ ഉരുളൻ കല്ലുകൾ കൊണ്ട് പൊതിഞ്ഞ പാതയിലൂടെ ഭാരമേറിയ ഭാരങ്ങൾ ചുമന്നാണ് പ്രദേശവാസികൾ ഇവിടെ എത്തുന്നത്. വൈദ്യുതിയും മൊബൈൽഫോണുകളും ഇവിടെയുണ്ട്. പക്ഷേ ചെരിപ്പ് മാത്രം അന്യം .
17-ഉം 18-ഉം നൂറ്റാണ്ടുകളിൽ (ദക്ഷിണേന്ത്യയുടെ ഭൂരിഭാഗവും വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.) രാജാക്കന്മാരാൽ ചൂഷണം ചെയ്യപ്പെട്ട സമതലപ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമീണർ മലനിരകളിൽ അഭയം തേടിയതായി പറയപ്പെടുന്നു.
കോളറ പൊട്ടിപ്പുറപ്പെടുന്നത് വരെ ജനസംഖ്യ വർധിച്ചുകൊണ്ടിരുന്നു, ഇത് ഈ ആദ്യകാല നിവാസികളെ മറ്റൊരു സ്ഥലം കണ്ടെത്താൻ നിർബന്ധിതരാക്കി. ക്യഷി തന്നെയാണ് ഇവരുടെ തൊഴിൽ. നെല്ലും പച്ചക്കറികളും വാഴതോട്ടങ്ങളും ഇവിടുണ്ട്.
രാസവളം ചേർക്കാതെയാണ് ഇവർ ക്യഷി ചെയ്യുന്നത്. ഇവിടെ എത്തിച്ചേരാൻ കൊടൈക്കനാൽ വനം ഓഫീസുമായി ബന്ധപ്പെടണം. ഇവിടേക്ക് ട്രക്കിംഗ് ഉൾപ്പടെ അവർ നടത്തുന്നുണ്ട്.