സോഫാ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, തീൻമേശ, ശൗചാലയം, എസി, ഇന്റർനെറ്റ് കണക്ഷൻ, ചാർജിംഗ് സംവിധാനം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കാരവനിൽ ഉണ്ടാകും. കാഴ്ച കണ്ട ശേഷം ഇതിനായി ഒരുക്കിയ പാർക്കിൽ വാഹനം പാർക്ക് ചെയ്യാം.
സഞ്ചാരികൾക്ക് ഹോട്ടലിൽ മുറിയെടുക്കാതെ വിശ്രമിക്കുകയും രാത്രിയിൽ തങ്ങുകയും ചെയ്യാം. ഉൾനാടുകളിലേക്ക് പോയി അധികമാരും അറിയപ്പെടാത്ത പ്രകൃതിയുടെ സൗന്ദര്യം തുളുമ്പുന്ന ഇടങ്ങളിലേക്ക് സഞ്ചാരികൾക്ക് കാരവനിൽ എത്താം.
കാരവനുകൾ "കട്ടപ്പുറത്ത്'സംസ്ഥാനത്ത് 13 കാരവനുകൾ വിനോദ സഞ്ചാരികൾക്കായി തുടങ്ങിയിട്ടുണ്ട്. വാഗമണ്ണിൽ ഒരു സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കാരവൻ പാർക്ക് കമ്മീഷൻ ചെയ്തിട്ടുള്ളതൊഴിച്ചാൽ പല കാരവനുകളും ഇപ്പോഴും പ്രവർത്തന രഹിതമാണ്.
കാരവൻ ടൂറിസത്തിന്റെ ഭാഗമായി 274 സംരംഭകർ കാരവനുകൾ വാങ്ങുന്നതിനും 115 സംരംഭകർ പാർക്കുകൾ ആരംഭിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ കാരവൻ വാങ്ങുന്ന ആദ്യ 100 സംരംഭകർക്ക് മുതൽ മുടക്കിന്റെ 15 ശതമാനം അല്ലെങ്കിൽ പരമാവധി 7.5 ലക്ഷമോ ഇതിൽ ഏതാണോ കുറവ് അത് ഇൻവെസ്റ്റ്മെന്റ് സബ്സിഡിയായി നൽകും.
101 മുതൽ 200 വരെയുള്ള സംരംഭകർക്ക് അഞ്ചു ലക്ഷമോ മുതൽമുടക്കിന്റെ 10 ശതമാനമോ, 201 മുതൽ 300 വരെയുള്ളവർക്ക് 2.5 ലക്ഷം അല്ലെങ്കിൽ മുതൽമുടക്കിന്റെ അഞ്ച് ശതമാനോ സബ്സിഡിയായി നൽകും.
ടൂറിസം വകുപ്പുമായി കരാറിലുള്ള കാരവനുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് മോട്ടോർ വാഹനവകുപ്പ് നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.